നവാഗത സംവിധായകര്‍ക്ക് പ്രിയപ്പെട്ട താരമാണ് മമ്മൂക്ക. ഇവരെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ മമ്മൂക്കയുടെ നിലപാടാണ് നവാഗത സംവിധായകര്‍ക്കിടയില്‍ താരത്തെ പ്രിയങ്കരനാക്കിയത്. പുറമേ കാണുമ്പോള്‍ കര്ക്കശക്കാരനാണെന്നൊക്കെ തോന്നുമെങ്കിലും അടുത്തറിയുമ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് കൃത്യമായി വ്യക്തമാവുന്നതെന്ന് പലരും പറഞ്ഞിരുന്നു. യുവതലമുറയ്ക്ക് പ്രിയപ്പെട്ട താരമായ മമ്മൂക്ക അവര്‍ക്ക് മാതൃകയുമാണ്. ഇതിനിടെ അദ്ദേഹത്തിനൊപ്പം തുടക്കം കുറിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകനായ അജയ് വാസുദേവ്. രാജാധിരാജ എന്ന സിനിമയിലൂടെയായിരുന്നു അജയ് തുടക്കം കുറിച്ചത്. 2014 ജൂണ്‍ 7നായിരുന്നു സിനിമയുടെ ചിത്രീകരണം തുടങ്ങിയത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ഇന്ന് ജൂണ്‍ 7, എന്റെ ജീവിതത്തില്‍ ഒരുപാട് പ്രാധാന്യം ഉള്ള ദിവസം. 2014 ജൂണ്‍ 7ന് ആയിരുന്നു എന്റെ ആദ്യ ചിത്രമായ രാജാധിരാജയുടെ പൂജയും, ചിത്രീകരണം തുടങ്ങിയ ദിവസവും.പൊള്ളാച്ചിയിലെ സേത്തുമട വീട്ടില്‍ വെച്ചായിരുന്നു ആ ദിവസം. എത്രെയോക്കെ ദിവസങ്ങള്‍ കടന്ന് പോയാലും ഈയൊരു ദിനം ശരിക്കും ഓര്‍മയില്‍ അങ്ങനെതന്നെ നില്ക്കുന്നു. അതിനു ഞാന്‍ ഏറ്റവും കൂടുതല്‍ നന്ദി പറയുന്നതു മമ്മൂക്കയോടും, ഉദയേട്ടനോടും, സിബി ചേട്ടനോടും പിന്നെ രാജാധിരാജയുടെ നിര്‍മ്മാതാക്കളായ എം.കെ നാസര്‍ ഇക്കയോടും, സ്റ്റാന്‍ലി ചേട്ടനോടും അതേപോലെ തന്നെ രാജാധിരാജയില്‍ അഭിനയിച്ചവരും, ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരോടുമാണ്. എല്ലാറ്റിനും ഉപരിയായി ദൈവത്തിനോടും ഹൃദയത്തിന്റെ ഭാഷയില്‍ ഞാന്‍ നന്ദി രേഖപെടുത്തുന്നു.
https://www.facebook.com/AjaiVasudevOfficial/photos/a.1882265885383189/2355555344720905/?type=3&theater
Post Your Comments