വിജയ് ദേവേരകൊണ്ടയുടെ അര്‍ജുന്‍ റെഡ്ഡി ശക്തമായ വിജയമായിരുന്നു സമ്മാനിച്ചത്. ചരിത്രം തന്നെയായിരുന്നു ആ ചിത്രം ടോളിവുഡിന് സമ്മാനിച്ചത്. 2017ലായിരുന്നു ചിത്രം റിലീസ് ചെയ്തത്. ഇപ്പോള്‍ ചിത്രം ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തുകയാണ്. ഷാഹിദ് കപൂറും കിയാര അദ്വാനിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് കബീര്‍ സിങ് എന്നാണ് പേരിട്ടിരിക്കുന്നത്.
അര്‍ജുന്‍ റെഡ്ഡിയുടെ ഷൂട്ടിനിടയില്‍ നടന്ന രസകരമായ സംഭവം പങ്കുവെയ്ക്കുകയാണ് സംവിധായകന്‍. അര്‍ജുന്‍ റെഡ്ഡി സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കവെയാണ് തനിക്ക് കുഞ്ഞ് പിറക്കുന്നത്. തന്റെ ആദ്യ സിനിമ പിറവി എടുക്കുമ്പോള്‍ തന്നെ കുഞ്ഞ് ജനിച്ചത് സന്തോഷം ഇരട്ടിപ്പിച്ചു. അതുകൊണ്ട് തന്നെ സിനിമയുടെ പേര് തന്നെ കുഞ്ഞിന് ഇടുകയും ചെയ്തുവെന്നും സന്ദീപ് പറഞ്ഞു.
ബോളിവുഡില്‍ കബീര്‍ സിങ് ജൂണില്‍ റിലീസിനായി എത്തും. അര്‍ജുന്‍ റെഡ്ഡിയോട് നൂറ് ശതമാനം നീതി പുലര്‍ത്തുന്ന ചിത്രമായിരിക്കും കബീര്‍ സിങ്ങെന്ന് സംവിധായകന്‍ സന്ദീപ് വങ്ക പറഞ്ഞു. ചിത്രത്തില്‍ ഷാഹിദ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുളളത്. ചിത്രത്തിന്റെ ബോളിവുഡ് റീമേക്കിനെ കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ മനസ്സില്‍ ആദ്യം വന്ന മുഖം ഷഹിദിന്റെ ആയിരുന്നുവെന്നും സന്ദീപ് വങ്ക പറഞ്ഞു.
Post Your Comments