Latest NewsMollywood

പോലീസ് വേഷത്തില്‍ മമ്മൂട്ടി; മാവോയിസ്റ്റിനെയല്ല; അവന്റെ അച്ഛനെ വരെ അടിച്ചോടിക്കും

ന്ന് രാവിലെ 11 മണിക്ക് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്ലര്‍ റിലീസ് ചെയ്തത്

ആരാധകര്‍ക്ക് ഇടിയുടെ അടിയുടെ പൂരം തീര്‍ക്കാന്‍ വീണ്ടും പോലീസായി മമ്മൂട്ടിയെത്തുന്നു. ഉണ്ടയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി പി എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. ഇന്ന് രാവിലെ 11 മണിക്ക് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്ലര്‍ റിലീസ് ചെയ്തത്.

നക്‌സലേറ്റുകളുടെ കേന്ദ്രമായ നോര്‍ത്ത് ഇന്ത്യയില്‍ ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് എത്തുന്ന പോലീസുകാരും, അവിടെ അവര്‍ നേരിടുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ട്രെയ്ലറില്‍ നിന്ന് പ്രകടമാകുന്നു. ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം ഖാലിദ് റഹ്മാനാണ് സംവിധാനം ചെയ്യുന്നത്. ഉണ്ട കോമഡി ആക്ഷന്‍ ചിത്രമാണെന്നും ട്രെയ്ലര്‍ സൂചന നല്‍കുന്നു.

shortlink

Related Articles

Post Your Comments


Back to top button