
ഹോളിവുഡ് ആരാധകരെ അമ്പരപ്പിച്ച വാര്‍ത്തയായിരുന്നു നടന്‍ നിക്കോളാസ് കേജിന്റെ വിവാഹ മോചനം. മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ എറിക്കാ കൊയക്കയുമായി നടന്‍ വിവാഹിതനായതും വിവാഹം കഴിഞ്ഞ് നാലാം ദിവസം തന്നെ വിവാഹമോചനത്തിന് അപേക്ഷിച്ചതും ആരാധകരെ ഞെട്ടിപ്പിച്ചിരുന്നു. ഇപ്പോള്‍ മൂന്നുമാസത്തിനുശേഷം കേജ് വിവാഹമോചിതനായിരിക്കുകയാണ്.
മെയ് 31 നാണ് ഇരുവരും വിവാഹമോചിതരായത്. യു എസിലെ നെവേദയിലെ ക്ലോക്ക് കൗണ്ടിയിലെ കോടതിയാണ് വിവാഹമോചനം അനുവദിച്ചത്.
നടന്റെ നാലാമത്തെ വിവാഹമായിരുന്നു ഇത്. കേജിന്റെ നീക്കം അവിശ്വസനീയമാണെന്നും അദ്ദേഹവുമായി പ്രണയത്തിലായതിന് ശേഷം തനിക്ക് സിനിമയില്‍ ധാരാളം അവസരങ്ങള്‍ നഷ്ടമായെന്നും തുറന്നു പറഞ്ഞ എറിക്ക . വിവാഹമോചനത്തിന് താന്‍ തയ്യാറാണെന്നും എന്നാല്‍ ശിഷ്ടകാലം കേജ് തനിക്ക് ചെലവിന് തരണമെന്നും ആവശ്യപ്പെട്ടിരുന്നു.
Post Your Comments