ഡബ്ല്യുസിസിയുടെ കൂടെ നില്‍ക്കാത്തവരോട് ദേഷ്യമൊന്നും തോന്നിയിട്ടില്ല. എന്നാല്‍ മാറിനില്‍ക്കുന്നവര്‍ മനസിലാക്കേണ്ടത് തങ്ങള്‍ സംസാരിക്കുകന്നത് അവര്‍ക്കും കൂടി വേണ്ടിയാണെന്നതാണെന്നും നടി റിമാ കല്ലിങ്കല്‍. ഒരു അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്. അത് അവര്‍ മനസിലാക്കാത്തതില്‍ വിഷമമുണ്ടെന്നും ഡബ്ല്യൂ.സി.സിയുടെ ശബ്ദം ഒപ്പം നില്‍ക്കുന്നവര്‍ക്ക് വേണ്ടി മാത്രം അല്ലെന്നും താരം പ്രതികരിച്ചു.
ഞങ്ങള്‍ സംസാരിക്കുന്നത് ഇപ്പോഴുള്ള കുറച്ചുപേര്‍ക്ക് വേണ്ടി മാത്രം അല്ല. ഈ മേഖലയിലേക്ക് ഇനി വരാന്‍ പോകുന്ന എല്ലാവര്‍ക്കും കൂടി വേണ്ടിയുള്ള പ്രവര്‍ത്തനമാണിത്. തന്നിഷ്ടക്കാരി, അഹങ്കാരി എന്നൊക്കെ പലരും വിളിക്കുമ്പോഴും അത് മൈന്‍ഡ് ചെയ്യാത്തത് വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കാത്തതു കൊണ്ടാണ്. അവസാനം നാം വിജയക്കുമ്പോള്‍ അതിന്റെ ഫലം അനുഭവിക്കുന്നത് ഈ മാറി നില്‍ക്കുന്നവരും ഇനി വരാന്‍ പോകുന്നവരും കൂടി ആയിരിക്കും. ഇത് ഒരു ചരിത്രമാണ്. വിപ്ലവമാണ്. പലരും അത് തിരിച്ചറിയാത്തതില്‍ വിഷമമുണ്ടെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു.
Post Your Comments