
സംസ്ഥാനസര്‍ക്കാരിന്റെ ജെ സി ഡാനിയേല്‍ പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് നടി ഷീല. നിത്യഹരിതനായകന്‍ പ്രേംനസീര്‍, സത്യന്‍, മധു, സുകുമാരന്‍, കമലഹാസന്‍, ജയന്‍ തുടങ്ങി മുന്‍നിര നായകന്മാരുടെ നായികയായി തിളങ്ങിയ ഷീല 1980-ല്‍ ‘സ്ഫോടനം’ എന്ന ചിത്രത്തോടെ താത്കാലികമായി അഭിനയരംഗത്തുനിന്നു വിടവാങ്ങി. 2003-ല്‍ സത്യന്‍ അന്തിക്കാട് സംവിധാനംചെയ്ത ‘മനസ്സിനക്കരെ’ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്ത് സജീവമായി.
സിനിമയില്‍ നിന്നും ഇടവേള എടുത്ത താരത്തിന്റെ തിരിച്ചു വരവിനു പിന്നില്‍ മാതാ അമൃതാനന്ദമയിയുടെ നിര്‍ദേശമായിരുന്നു. ഷീല അഭിനയിക്കാന്‍ വേണ്ടിയാണ് ജനിച്ചത്. മരണംവരെ അഭിനയിച്ചുകൊണ്ടിരിക്കണമെന്നായിരുന്നു അമൃതാനന്ദമയിയുടെ നിര്‍ദേശം. തുടര്‍ന്നാണ് താരം സിനിമയില്‍ വീണ്ടും സജീവമായാത്.
Post Your Comments