ആദ്യ ബോളിവുഡ് ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് മലയാളത്തിന്റെ സ്വന്തം കീര്‍ത്തി സുരേഷ്. അജയ് ദേവ്ഗണിന്റെ നായികയായാണ് ബോളിവുഡ് അരങ്ങേറ്റം. ചിത്രത്തിനായി ശരീരഭാരം കുറച്ച് മെലിഞ്ഞ ഗെറ്റപ്പിലാകും നടി എത്തുക. ഇപ്പോള്‍ തന്നെ നടിയുടെ വര്‍ക്കൗട്ട് ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വ്യായാമത്തിന് ശേഷമുള്ള ഒരു ചിത്രമാണിത്.
‘ബധായി ഹോ’ സംവിധായകന് അമിത് ശര്‍മ ഒരുക്കുന്ന ചിത്രം സ്പോര്‍ട്സ് ഡ്രാമയാണ്. ഇന്ത്യന്‍ ഫുട്ബോള്‍ ലോകത്തെ അതികായനായ സയിദ് അബ്ദുള്‍ രഹീമിന്റെ ജീവചരിത്രം പ്രമേയമാക്കിയുള്ളതാണ് ചിത്രം. 1950-63 കാലഘട്ടങ്ങളില്‍ ഇന്ത്യയുടെ ഫുട്ബോള്‍ കോച്ച് ആയിരുന്നു സയിദ്. ചിത്രത്തില്‍ സയിദ് ആയി അജയ് എത്തുന്നു. ബോണി കപൂറാണ് നിര്‍മാണം. മഹാനടിയുടെ വന്‍ വിജയത്തിനു ശേഷം തെന്നിന്ത്യയില്‍ താരമൂല്യം ഉയര്‍ന്ന നായികയായി മാറിയിരിക്കുകയാണ് കീര്‍ത്തി.
Post Your Comments