GeneralLatest NewsMollywood

മുതിർന്ന പല താരങ്ങൾക്കും ഈ സംശയമുണ്ടായിരുന്നു!!

വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയിൽ ഫാദർ വിൻസന്റ് കൊമ്പൻ എന്ന ചട്ടമ്പിയായ വൈദികന്റെ കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അമിത്

മലയാള സിനിമയിലെ പുതിയ താരോദയമാണ് അമിത് ചക്കാലക്കല്‍. വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയിൽ ഫാദർ വിൻസന്റ് കൊമ്പൻ എന്ന ചട്ടമ്പിയായ വൈദികന്റെ കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അമിത് തന്റെ ഈ വേഷത്തെക്കുറിച്ച് തുറന്നു പറയുന്നു.

പുതിയ ഒരാൾ ഈ കഥാപാത്രം (വിൻസന്റ് കൊമ്പൻ) ചെയ്താൽ നിൽക്കില്ല എന്ന കട്ടായം പറഞ്ഞവർ ഉണ്ടായിരുന്നുവെന്ന് അമിത് പറയുന്നു. ഇത്രയും വലിയ കഥാപാത്രം ചെയ്യാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. പക്ഷേ, കണ്ടു നിൽക്കുന്ന ആളുകൾക്കായിരുന്നു ടെൻഷനും സംശയങ്ങളും. പ്രേക്ഷകർ ആ കഥാപാത്രത്തെ സ്വീകരിക്കുമോ എന്നുള്ള സംശയം! മുതിർന്ന പല താരങ്ങൾക്കും ഈ സംശയമുണ്ടായിരുന്നുവെന്ന് അമിത് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button