BollywoodGeneralLatest News

വിവാഹത്തില്‍ വിശ്വസിക്കുന്നില്ല; തുറന്നു പറഞ്ഞ് സൂപ്പര്‍താരം

ഞാന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നില്ല. നശിച്ചുകൊണ്ടിരിക്കുന്ന സമ്പ്രദായമാണത്. എന്നാല്‍ ജീവിതത്തില്‍ ഒരു കൂട്ടുവേണം

ബോളിവുഡിലെ ക്രോണിക് ബാച്ചിലറാണ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. നടി കത്രീന, ലൂലിയ വന്‍ച്വറിന തുടങ്ങിയ പലരുമായുള്ള സല്‍മാന്റെ പ്രണയം വിവാഹത്തിന്റെ വക്കോളം എത്തിയിരുന്നു. എന്നാല്‍ താരം ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. വിവാദമായ കേസുകളില്‍ നിന്ന് കുറ്റവിമുക്തനായാല്‍ മാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കൂവെന്ന് ഒരിക്കല്‍ സല്‍മാന്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ എന്തുകൊണ്ടാണ് താന്‍ വിവാഹം കഴിക്കാത്തതെന്നു തുറന്നു പറയുന്നു. വിവാഹം നശിച്ചു കൊണ്ടിരിക്കുന്ന ഒരു സമ്പ്രദായമാണെന്ന് സല്‍മാന്‍ പറഞ്ഞു.

ഞാന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നില്ല. നശിച്ചുകൊണ്ടിരിക്കുന്ന സമ്പ്രദായമാണത്. എന്നാല്‍ ജീവിതത്തില്‍ ഒരു കൂട്ടുവേണം. അത്രമാത്രം’- സല്‍മാന്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button