
ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് പാപ്പാക്ക്. ചിത്രീകരണത്തിനിടയില്‍ ദീപിക പദുക്കോണ്‍ കരയുകയുണ്ടായി. അതിന്റെ കാരണം തുറന്ന് പറയുകയാണ് താരം. ചിത്രത്തില്‍ മാലതി എന്ന നായികാ കഥാപാത്രത്തെയാണ് ദീപിക പദുക്കോണ്‍ അവതരിപ്പിക്കുന്നത്. ആദ്യ സീന്‍ ചിത്രീകരിക്കുന്നതിനായി സംവിധായിക മേഘ്നാ ഗുല്‍സാറുമായി സംസാരിക്കുന്നതിനിടെയാണ് ദീപിക പൊട്ടിക്കരഞ്ഞത്.
ലക്ഷ്മിയുടെ ജീവിതത്തെക്കുറിച്ച് ചിന്തിച്ചു പോയതാണ് താന്‍ കരയാന്‍ കാരണമായതെന്ന് താരം പിന്നീട് പറഞ്ഞു. മുഖത്ത് ആസിഡ് വീണ് പൊള്ളിയടര്‍ന്ന തരത്തിലുള്ള ദീപികയുടെ പുതിയ ലുക്ക് സമൂഹമാദ്ധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. അടുത്ത വര്‍ഷം ജനുവരി 10 നു ചാപ്പാക്ക് തിയേറ്ററിലെത്തും. പതിനഞ്ചാം വയസില്‍ വിവാഹ വാഗ്ദാനം നിരസിച്ചതിനാണ് കാമുകന് ലക്ഷ്മി അഗര്‍വാളിന്റെ മുഖത്ത് ആസിഡ് ഒഴിച്ചത്. ബോളിവുഡ് യുവതാരം വിക്രാന്ത് മാസിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. .
Post Your Comments