ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടു പിന്നാലെ വിനായകന് നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനെതിരെ വംശീയ അതിക്രമവും നടന്നിരുന്നു. എന്നാല്‍ വിനായകന് പിന്തുണയര്‍പ്പിച്ച് സംവിധായകന് മിഥുന് മാനുവല്‍ തോമസ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് മിഥുന് മാനുവല്‍ വിനായകന് പിന്തുണയറിയിച്ച് രംഗത്ത് വന്നത്. ‘ഇത് നിങ്ങള്‍ ഉദ്ധേശിച്ച ആളല്ല സാര്‍.. ഇയാള്‍ വേറെ ലൈനാണ്..!’; എന്ന പ്രസിദ്ധ സിനിമാ ഡയലോഗോടെ വിനായകന് ഡ്യൂഡ് വേഷത്തില്‍ നില്ക്കുന്ന ഫോട്ടോയോടെയാണ് മിഥുന് പോസ്റ്റ് ചെയ്തത്.
താനൊരു ഇടതുപക്ഷ സഹയാത്രികനാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു. എന്താണ് സംഭവിച്ചതെന്ന് ജനം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇടതുപക്ഷത്തിന്റെ തകര്‍ച്ച ആശങ്കപ്പെടുത്തുന്നതാണ്. ബി.ജെ.പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിനായകന് പറഞ്ഞു. തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടെന്നും എന്നാല്‍ രാഷ്ട്രീയം തൊഴിലാക്കാനില്ലെന്നും വിനായകന് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് അക്രമണം നടന്നത്.
https://www.facebook.com/MidhunManuelThomas/posts/641105146357952
Post Your Comments