കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഹെഡായി ശ്രദ്ധിക്കപ്പെട്ട പ്രമുഖ കന്നഡ നടിയാണ് രമ്യ എന്ന ദിവ്യ. ലോക സഭ മുന്‍ എം പി കൂടിയായ താരം അഭിനയത്തിനൊപ്പം രാഷ്ട്രീയവും കൈകാര്യം ചെയ്യുന്നു. അച്ഛനില്ലാത്ത ജീവിതം വളരെ ദുസ്സഹമായിരുന്നുവെന്നും അതുകൊണ്ട് തന്നെ പലപ്പോഴും ഒറ്റപ്പെടല്‍ നേരിടേണ്ടി വന്നിരുന്നുവെന്നും താരം ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നു.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ …” അച്ഛനില്ലാതെയാണ് ഞാന്‍ വളര്‍ന്നത്. എന്നെ വളര്‍ത്തിയെടുക്കാന്‍ അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എന്തിനെക്കാളും വലുത് വിദ്യാഭ്യാസം ആണെന്നായിരുന്നു അമ്മയുടെ കാഴ്ചപ്പാട്. അതുകൊണ്ട് തന്നെ നന്നായി പഠിപ്പിച്ചു. പക്ഷെ അച്ഛനില്ലാതെയുള്ള വളര്‍ച്ച ഏറെ ദുസ്സഹമായിരുന്നു. അച്ഛന് വിമാനാപകടത്തില്‍ മരിച്ചു, അച്ഛന് അമേരിക്കയിലാണെന്നൊക്കെ പലപ്പോഴും സുഹൃത്തുകളോട് കള്ളം പറഞ്ഞിട്ടുണ്ട്. അച്ഛനില്ലാത്ത കുട്ടിയായത് കാരണം എന്നെ പലരും ഒറ്റപ്പെടുത്തുകയും അകറ്റി നിര്‍ത്തുകയും ചെയ്തിരുന്നു.
” ജീവിതത്തില്‍ സങ്കടം വരുമ്പോള്‍ ബൈബിള്‍ മറിച്ച് വായിക്കും. അമ്മയുമായി എനിക്ക് വികാരപരമായ ബന്ധമാണുള്ളത്. പക്ഷെ ഞങ്ങളൊരുപാട് സംസാരിക്കാറില്ല. ഒരിക്കലും അമ്മയുടെ മുന്നിലിരുന്ന് കഴിഞ്ഞ ജീവിതത്തെ കുറിച്ചോ അച്ഛനെ കുറിച്ചോ ഞാന്‍ ചോദിച്ചിട്ടില്ല. അമ്മ പറഞ്ഞിട്ടുമില്ല. അമ്മയുടെ സ്വകാര്യ ജീവിതത്തില്‍ ഞാനിടപെടാറില്ല. അമ്മ എന്റെ ജീവിതത്തിലും” രമ്യ പങ്കുവച്ചു
Post Your Comments