കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് പ്രതികരിച്ച നടന് വിനായകനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് നടന് ഹരീഷ് പേരടി.ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണ് ഹരീഷ് പ്രതികരിക്കുന്നത്.
‘തൊട്ടപ്പന്’ എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷന്റെ ഭാഗമായാണ് വിനായകനെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ എന്നു കരുതുന്ന ഒരു സമൂഹം ഇവിടെയുണ്ടെന്നും അവരോടല്ല, മറിച്ച് ലോകത്തില്‍ മാറ്റം വരണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവരോടാണ് താന്‍ സംസാരിക്കുന്നതെന്നും പറഞ്ഞുകൊണ്ടായിരുന്നു ഹരീഷിന്റെ തുടക്കം. ‘സിനിമയില്‍ പുറത്ത് പറയാത്ത, പുറത്ത് അറിയാത്ത രീതിയിലുള്ള നായര്‍, മുസ്ലിം, ക്രസ്ത്യാനി കൂട്ടായ്മകള്‍ നിലവിലുണ്ട്… ഇതിനെ മറികടക്കാന്‍ സര്‍ക്കാര്‍ സഹായം കിട്ടുന്ന സിനിമകളില്ലെങ്കിലും 50 ശതമാനം ദളിത് സംവരണം നടപ്പിലാക്കിയെ പറ്റു…. അതുപോലെ ദളിത് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സ്ത്രിയായാലും പുരുഷനായാലും ദളിത് സമൂഹത്തില്‍പ്പെട്ട വ്യക്തിയാകുമ്പോള്‍ ആ സിനിമക്ക് പ്രത്യേക സബ്സിഡി ഉണ്ടാകണം… ഇത് വായിക്കുമ്പോള്‍ നിങ്ങള്‍ ചിരിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ മനസ്സിലെ സവര്‍ണ്ണബോധം ഇനിയും കഴുകി കളയേണ്ടിയിരിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തലാണ് ആ ചിരി… സര്‍ക്കാറിന് മാത്രമല്ല സിനിമാ നിര്‍മ്മാണ കമ്പനികള്‍ക്കും ഈ രീതി സ്വീകരിക്കാവുന്നതാണ് ….ഇങ്ങിനെയല്ലാതെ ഇതിനെ നേരിടാന്‍ പറ്റില്ലാ… അതുകൊണ്ട് ഞാന്‍ വിനായകനോടൊപ്പമല്ല… ഒരു പാട് വിനായകന്മാരൊടൊപ്പമാണ് ….’ ഹരീഷ് പേരടി പറയുന്നു.
Post Your Comments