കമലിന്റെ സഹസംവിധായകനായി സിനിമാ രംഗത്തേക്ക് കടന്നു വന്ന ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഒരു മറവത്തൂര്‍ കനവ്’. 1998-ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസിന്റെ ഈ കന്നിചിത്രം ബോക്സോഫീസില്‍ ഗംഭീര വിജയം നേടിയിരുന്നു.സഹ സംവിധാന രംഗത്ത് നിരവധി വര്‍ഷങ്ങളുടെ എക്സ്പീരിയന്‍സ് ഉണ്ടായിരുന്ന ലാല്‍ ജോസ് വളരെ വൈകിയാണ് ഒരു സിനിമ ചെയ്തത്. താന്‍ സിനിമ ചെയ്യാന്‍ ഏറെ വൈകിയതിന്റെ കാരണവും ലാല്‍ ജോസ് വ്യക്തമാക്കുന്നു,
പല നിര്‍മ്മാതാക്കളും, നടന്മാരും ലാല്‍ ജോസിനോട് സ്വതന്ത്രമായി സിനിമ സംവിധാനം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ ലാല്‍ ജോസ് മുന്നോട്ട് വച്ച തീരുമാനം ഇതായിരുന്നു.
ശ്രീനിവാസനോ, ലോഹിതദാസോ ഒരു സ്ക്രിപ്റ്റ് നല്കിയാല് ധൈര്യമായി സിനിമ ചെയ്യാമെന്നായിരുന്നു ലാല്‍ ജോസിന്റെ തീരുമാനം, അങ്ങനെയാണ് ശ്രീനിവാസനോട് കാര്യം പറയുന്നതും, ലാല്‍ ജോസിന് വേണ്ടിയാണെങ്കില്‍ സിനിമ എഴുതാമെന്ന് ശ്രീനിവാസന് സമ്മതിക്കുന്നതും. അതോടെ മലയാളത്തിന്റെ ഏറ്റവും മികച്ച ഫാമിലി ക്ലാസിക് ചിത്രമായ ‘മറവത്തൂര്‍ കനവ്’ ലാല്‍ ജോസിന്റെ ആദ്യ സംവിധാന ശ്രമത്തില്‍ പിറവിയെടുത്തു.
‘മറവത്തൂര്‍ കനവ്’ നല്കിയ മികച്ച വിജയം ലാല്‍ ജോസിനെ മോളിവുഡിന്റെ ജനപ്രിയ സംവിധായകനാക്കി.’ മീശമാധവന്’, ‘ചാന്ത് പൊട്ട്’ പോലെയുള്ള മെഗാ വിജയങ്ങള്‍ ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ലാല്‍ ജോസ് സ്വന്തം പേരില്‍ കുറിച്ചു.
Post Your Comments