ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം വിനായകന് നടത്തിയ പ്രസ്താവന പലര്‍ക്കും തലവേദന സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ കടുത്ത സൈബര്‍ ആക്രമണവും വിനായകന് നേരിടേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടേമുക്കാല്‍ ലക്ഷത്തോളം ലൈക്കുള്ള തന്റെ പേജിന്റെ പ്രോഫൈല്‍ ചിത്രവും കവര്‍ ഇമേജും മാറ്റി വിനായകന് പ്രതികരിച്ചത്. പ്രോഫൈല്‍ ചിത്രം കാളിയും, കവര്‍ ചിത്രം അയ്യപ്പനുമാണ് ഇപ്പോള്‍.
ഒരു അഭിമുഖത്തിലാണ് ബിജെപി അജണ്ട കേരളത്തില്‍ നടക്കില്ലെന്നും ബി.ജെ.പിയുടെ ആശയം തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിനായകന് പറഞ്ഞിരുന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു. ഞാന്‍ ഇടതുപക്ഷ സഹയാത്രികനാണ്. എന്താണ് സംഭവിച്ചതെന്ന് ജനങ്ങള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. മറ്റുള്ള സ്ഥലങ്ങളില്‍ നമുക്ക് പറയാന്‍ പറ്റില്ല. പല കാരണങ്ങളുണ്ട്. കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കുന്നത് വളരെ നല്ലതാണ്. അല്ലെങ്കില്‍ രണ്ടുപേരും ഒന്നായി മാറുമെന്നും വിനായകന് പറഞ്ഞു. ഇതിനെതിരെയാണ് വിനായകന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്.
Post Your Comments