ജാന്‍വി കപൂറിന്റെ വസ്ത്രധാരണയില്‍ ആശങ്കയുണ്ടെന്ന് കത്രീന കൈഫ്. ചാറ്റ് ഷോയ്ക്കിടെയായിരുന്നു കത്രീനയുടെ വെളിപ്പെടുത്തല്‍. ബോളിവുഡ് താരങ്ങള്‍ വളരെ ചെറിയ വസ്ത്രം ധരിക്കുന്നവരാണെങ്കിലും ജാന്‍വി ജിമ്മില്‍ ചെറിയ ഷോര്‍ട്സ് ധരിച്ചതാണ് കത്രീനയെ അസ്വസ്ഥയാക്കിയത്.
ജാന്‍വി വളരെ ചെറിയ ഷോര്‍ട്സാണ് ധരിക്കുന്നത്. അതില്‍ തനിക്ക് ആശങ്കയുണ്ട്. എന്റെ ജിമ്മിലും ഇടയ്ക്ക് ജാന്‍വി വരാറുണ്ട്. അതിനാല്‍ ജിമ്മില്‍ ഞങ്ങള്‍ ഒരുമിച്ചായിരിക്കും. ഇടയ്ക്കെല്ലാം ഞാന്‍ അവളെക്കുറിച്ച് ആശങ്കപ്പെടാറുണ്ട്. കത്രീന പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും എത്തുന്നുമുണ്ട്. അതിനിടെ ജാന്‍വിക്ക് പിന്തുണയുമായി നടിയും ജാന്‍വിയുടെ കസിനുമായ സോനം കപൂര്‍ രംഗത്തെത്തി. സാധാരണ വസ്ത്രങ്ങള്‍ ജാന്‍വി ധരിക്കാറുണ്ടെന്നും അത് നന്നായി ഇണങ്ങുന്നുണ്ടെന്നുമാണ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെ സോനം കപൂര്‍ പറഞ്ഞത്. ചെറിയ ഷോര്‍ട്സ് ധരിച്ചുള്ള ജാന്‍വിയുടെ ചിത്രവും സോനം പങ്കുവെച്ചിട്ടുണ്ട്. ഇതിന് മുന്‍പും ജാന്‍വിയുടെ ജിമ്മിലെ ലുക്ക് ചര്‍ച്ചയായിട്ടുണ്ട്.
Post Your Comments