Latest NewsTV Shows

ഞാൻ പഠിക്കുന്ന സമയത്തൊക്കെ അവൾക്ക് റെയിൽവേസിൽ സ്ഥിര വരുമാനമുള്ള ജോലി; വിവാഹത്തെക്കുറിച്ച് നടന്‍ അരുണ്‍

അടുത്ത കല്യാണത്തിന് കണ്ടപ്പോ ഞാൻ അവൾടെ മെയിൽ ഐഡി വാങ്ങി. അങ്ങനെ തുടങ്ങിയ സൗഹൃദം പ്രണയമായി മാറി.

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് അരുണ്‍. ജനപ്രിയ പരമ്പര ‘ഭാര്യ’ യിൽ ശരത്തായി മികച്ച അഭിനയകം കാഴ്ചവച്ച അരുണ്‍ തന്റെ പ്രണയ ജീവിതത്തെക്കുറിച്ച് തുറന്നു പറയുന്നു.

അരുണിന്റെ അച്ഛന്‍ ഫോട്ടോഗ്രഫറാണ്. കുടുംബത്തിലെ ഒരു കല്യാണത്തിനു അച്ഛനൊപ്പം പോയപ്പോള്‍ കണ്ട പെണ്‍കുട്ടിയാണ് നായിക. ഫൊട്ടോഗ്രഫിയിൽ തുടങ്ങി വളർന്ന വെറൈറ്റി പ്രണയത്തെ ക്കുറിച്ച് ഒരു അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു

”ഞാൻ ബെംഗളൂരുവിൽ പഠിക്കുന്ന സമയത്ത് അച്ഛന് ഒരു കല്യാണനിശ്ചയത്തിന്റെ വർക് വന്നു. ഞ ങ്ങൾടെ റിലേറ്റീവിന്റെ ഫങ്ഷൻ തന്നെയായിരുന്നു. അതുകൊണ്ട് അച്ഛനെ ഹെൽപ് ചെയ്യാനായി ഞാനും പോയി. ഷൂട്ടെല്ലാം കഴിഞ്ഞ് ഞങ്ങൾ തിരികെ ട്രെയിനിൽ പോവുകയാണ്, ആ കൂട്ടത്തിൽ അവളുമുണ്ടായിരുന്നു. അതിനിടയിലാണ് അവൾടെ കയ്യിൽ ക്യാമറയുള്ളത് ഞാൻ ശ്രദ്ധിക്കുന്നത്. അതിലവൾ എന്റെയും അ ച്ഛന്റെയും ഫോട്ടോ എടുത്തിട്ടുണ്ടായിരുന്നു… ആ ഫോട്ടോയ്ക്കായി മെയില്‍ ഐഡി കൊടുത്തു. പക്ഷേ, അവൾ എനിക്കു അയച്ചു തന്നില്ല…അടുത്ത കല്യാണത്തിന് കണ്ടപ്പോ ഞാൻ അവൾടെ മെയിൽ ഐഡി വാങ്ങി. അങ്ങനെ തുടങ്ങിയ സൗഹൃദം പ്രണയമായി മാറി.

ഞങ്ങൾടെ രണ്ടാളുടെയും ബെർത്ഡേ ഒരേ ദിവസമായിരുന്നു. ആ സംഭവമായിരുന്നു മനസ്സിൽ വല്ലാതെ സ്ട്രൈക്ക് ചെയ്ത ഒരു കാര്യം. പതിയെ പ്രേമിച്ചു തുടങ്ങി. അവൾ ഭീകര ഉത്തരവാദിത്തമുള്ള പെണ്ണായിരുന്നു. ഞാൻ പഠിക്കുന്ന സമയത്തൊക്കെ അവൾ റെയിൽവേസിൽ സ്ഥിര വരുമാനമുള്ള ജോലി ചെയ്തിരുന്നു. വീട്ടിൽ പറയേണ്ട സമയം വന്നപ്പോ ഞാൻ ധൈര്യം കാണിച്ചു . ഞങ്ങൾ പിഷാരടീസ് പൊതുവേ കുറവാണല്ലോ, സോ… വിവാഹം സ്മൂത്തായി നടന്നു ” വനിതയ്ക്കായി സംഘടിപ്പിച്ച നടി മൃദുലയുമായുള്ള ചിറ്റ് ചാറ്റിലാണ് അരുണ്‍ ഇത് തുറന്നു പറഞ്ഞത്

shortlink

Related Articles

Post Your Comments


Back to top button