സിനിമയിലെ ജയപരാജയങ്ങളെക്കുറിച്ച് തുറന്നുസംസാരിച്ച് മലയാളത്തിന്റെ താര രാജാവ് മോഹൻലാൽ. രാവും പകലും അധ്വാനിച്ച തന്റെ എത്രയോ ചിത്രങ്ങൾ പരാജയപ്പെട്ടിരിക്കുന്നുവെന്ന് താരം തുറന്നു പറയുന്നു. ചോയ്സ് സ്കൂളിൽ കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾ കേരള സംഘടിപ്പിച്ച ചടങ്ങിലാണ് മോഹൻലാൽ കുട്ടികളോട് ഇത് പറഞ്ഞത്.
താനൊരു ശരാശരി വിദ്യാര്‍ഥി മാത്രമായിരുന്നുവെന്ന് തുറന്നു പറഞ്ഞു കൊണ്ട് ആരംഭിച്ച മോഹന്‍ലാല്‍ ”വിജയമാണ് നിങ്ങളെ ഇവിടെ എത്തിച്ചത്. എല്ലാ മനുഷ്യരുടെയും ലക്ഷ്യം വിജയം തന്നെയാണ്. തോൽക്കണമെന്ന് വിചാരിച്ച് ആരും ഒരു കാര്യവും ചെയ്യാറില്ല. പക്ഷേ ഏത് ലഹരിയും മനുഷ്യന്റെ ബോധത്തെ നശിപ്പിക്കും എന്നതുപോലെ വിജയത്തിനൊപ്പം പരാജയവും ഏറ്റുവാങ്ങാനുള്ള മനസ്സുണ്ടാകണം” എന്ന് കുട്ടികളെ ഓര്‍മ്മപ്പെടുത്തി
”രാവും പകലും അധ്വാനിച്ച എന്റെ എത്രയോ ചിത്രങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ച പല ചിത്രങ്ങളും വളരെ മോശമായി പരാജയപ്പെട്ടു. തീർച്ചയായും വിഷമമുണ്ടാകും. കാരണം ഒരുപാട് പേരുടെ അധ്വാനമാണ് ഒരു സിനിമ. പക്ഷേ പരാജയങ്ങളിൽ ഞാൻ തളർന്നില്ല. കൂടുതൽ നന്നായി ജോലി ചെയ്യാൻ അതെന്നെ പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് പരാജയങ്ങളെ ഞാൻ കണ്ടത്, ഇപ്പോഴും കാണുന്നത്. വിജയങ്ങളിൽ ഉന്മാദം കൊള്ളാറുമില്ല. വിജയത്തെയും പരാജയത്തെയും ഒരുപോലെ കാണാനാണ് ശ്രമിക്കുന്നത്”- മോഹൻലാൽ പറഞ്ഞു.
Post Your Comments