കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമ മേഖലയെ തന്നെ ഞെട്ടിച്ചിരുന്നു. ഈ കേസില്‍ നടന് ദിലീപിനെ അരസ്റ്റ് ചെയ്യുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. . ദിലീപിനെപ്പോലെയൊരു കലാകാരന്, പ്രത്യേകിച്ച് ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു കലാകാരന് ഇത്തരമൊരു അവസ്ഥയില്‍ പെട്ടാല്‍ എങ്ങനെ പ്രതികരിക്കുമെന്നത് പത്രം വായിച്ചാലൊന്നും മനസിലാകില്ലെന്നും അത്തരമൊരു സാഹചര്യം നേരിട്ടനുഭവിച്ചാല്‍ തന്നെയേ അറിയൂ എന്നും സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്..
തന്റെ യൂട്യൂബ് ചാനലായ ഫില്‍മി ഫ്രൈഡേയ്സിലൂടെ പുറത്ത് വിട്ട വീഡിയയോയിലാണ് അദ്ദേഹം ദിലീപിനെക്കുറിച്ചു തുറന്ന് സംസാരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…”ദിലീപ് കേസ് മലയാള സിനിമയെ ഏറെ ഞെട്ടിച്ച സംഭവമാണ്. നമ്മളാരും ഇഷ്ടപ്പെടുന്ന ഒന്നല്ലായിരുന്നു അത്. ഞാനതിന്റെ ന്യായ അന്യായങ്ങളിലേക്ക് പോവുകയല്ല. എന്നാല്‍ ദിലീപിനെ പോലെ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു അഭിനേതാവ് ഇങ്ങനെ ഒരു അവസ്ഥയില്‍ പെട്ടാല്‍ എങ്ങനെ പ്രതികരിക്കുമെന്ന് പത്രം വായിച്ചാലൊന്നും മനസിലാവില്ല. എന്റെ കാഴ്ചപ്പാടില്‍ പല കാര്യങ്ങളും നമ്മള് അനുഭവിക്കുന്നില്ല എന്നാണ്. പത്രത്തില്‍ ഒരു കുറ്റകൃത്യം വായിച്ചാല്‍ അതിന്റെ ഗ്രാവിറ്റി അത്രമേല്‍ മനസിലാക്കാന്‍ നമുക്കാവില്ല.”
ആ പ്രശ്നത്തില്‍ അകപ്പെടുന്ന ഒരാള്‍ നേരിടുന്ന മാനസികമായ ഒരു പ്രതിസന്ധിയെ പറ്റി നമുക്ക് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ പറ്റില്ലെന്നു പറഞ്ഞ ബാലചന്ദ്ര മേനോന് പ എന്നാലും ശരത്ത് എന്ന ചിത്രത്തിന്റെ സെറ്റില്‍ തന്നെ കാണാന്‍ ദിലീപ് വന്നിരുന്നുവെന്നും വാക്കുകളിലൂടെ താന്‍ ആത്മവിശ്വാസം നല്‍കിയെന്നും തനിക്ക് സംഭവിച്ച പ്രശ്നങ്ങള്‍ സധൈര്യത്തോടെയാണ് ദിലീപ് നേരിട്ടതെന്നും അതില്‍ താന്‍ ദിലീപിനെ അഭിനന്ദിക്കുന്നുവെന്നും പറയുന്നു.
Post Your Comments