KollywoodLatest News

മുന്‍പുണ്ടായിരുന്ന ധാരണകളും പരിചയവുമൊക്കെ മാറ്റിവെച്ച് പുതുമുഖത്തപ്പോലെയാണ് ക്യാമറയെ അഭിമുഖീകരിച്ചത്; സായി പല്ലവി

മെയ് 31ന് റിലീസ് ചെയ്ത എന്‍ജികെയില്‍ സൂര്യയുടെ നായികയായെത്തിയിരിക്കുകയാണ് താരം

അല്‍ഫോണ്‍സ് പുത്രന്റെ സിനിമയായ പ്രേമത്തിലെ മലര്‍ മിസ്സിനെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. മലയാളത്തില്‍ നിന്നും മാത്രമല്ല തമിഴ്, തെലുങ്ക് ഭാഷകളില്‍ നിന്നും ഈ നായികയ്ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. മെയ് 31ന് റിലീസ് ചെയ്ത എന്‍ജികെയില്‍ സൂര്യയുടെ നായികയായെത്തിയിരിക്കുകയാണ് താരം.

നായകന് കൂടുതല്‍ പ്രാധാന്യമുള്ള സിനിമായണെന്നറിഞ്ഞിട്ടും എന്‍ജികെ തിരഞ്ഞെടുത്തതിനെക്കുറിച്ച് ആരാധകര്‍ ചോദിച്ചപ്പോള്‍ കൃത്യമായ മറുപടിയാണ് താരം നല്‍കിയത്. ഒരു വര്‍ഷത്തോളമുള്ള അനുഭവത്തില്‍ നിന്നും നിരവധി കാര്യങ്ങളാണ് പഠിച്ചതെന്നായിരുന്നു താരത്തിന്റെ മറുപടി. മുന്‍പുണ്ടായിരുന്ന ധാരണകളും പരിചയവുമൊക്കെ മാറ്റിവെച്ച് പുതുമുഖത്തപ്പോലെയാണ് ക്യാമറയെ അഭിമുഖീകരിച്ചതെന്നും താരം പറഞ്ഞിരുന്നു.

ഇതുവരെയുള്ള സിനിമാജീവിതത്തില്‍ ഒരൊറ്റ ചിത്രം മാത്രമേ തനിക്ക് അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പിച്ചിട്ടുള്ളൂവെന്നും താരം പറഞ്ഞിരുന്നു. തമിഴ് ചിത്രമായ ദിയയില്‍ അഭിനയിക്കേണ്ടിയിരുന്നില്ലെന്നാണ് താരം പറഞ്ഞത്. സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചുമൊക്കെ ഇത്രത്തോളം ധാരണയുണ്ടായിരുന്നില്ല അന്ന്. തിരക്കഥ കേള്‍ക്കും, തന്റെ കഥാപാത്രത്തിനാണ് പ്രാധാന്യമെന്ന് വ്യക്തമാവുന്നതോടെ അഭിനയിക്കാന്‍ തീരുമാനിക്കും. ഇതായിരുന്നു അന്നത്തെ രീതി. എന്നാല്‍ അന്നത്തെ ആ തീരുമാനം തെറ്റിയിരുന്നതായി ഇപ്പോള്‍ വ്യക്തമായെന്നും സായ് പല്ലവി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button