GeneralLatest News

ജനപ്രീതിയുള്ള ഒരു നടന്‍ പെട്ടെന്നൊരു ദിവസം കൂവല്‍ ഏറ്റുവാങ്ങേണ്ടി വരുന്നത് വല്ലാത്തൊരു അവസ്ഥയാണ്; ദിലീപിനെ പിന്തുണച്ച് ബാലചന്ദ്ര മേനോന്‍

തന്റെ യൂട്യൂബ് ചാനലായ 'ഫില്‍മി ഫ്രൈഡേയ്‌സി'ലൂടെയാണ് അദ്ദേഹം ദിലീപിനെ ന്യായീകരിച്ച് രംഗത്തെത്തിയത്

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ പിന്തുണച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. തന്റെ യൂട്യൂബ് ചാനലായ ‘ഫില്‍മി ഫ്രൈഡേയ്‌സി’ലൂടെയാണ് അദ്ദേഹം ദിലീപിനെ ന്യായീകരിച്ച് രംഗത്തെത്തിയത്. ദിലീപിന്റെ അവസ്ഥ തനിക്ക് മനസിലാകുമെന്നും തന്റെ ജീവിതത്തിലും അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞുകൊണ്ടാണ് ദിലീപിനെ പിന്തുണച്ചത്.

താന്‍ ആരുടേയും ഭാഗം പറയുകയല്ലെന്ന് മുഖവുരയിട്ട് തുടങ്ങുന്ന മേനോന്‍ ദിലീപിന് സംഭവിച്ച കാര്യങ്ങളെ കുറിച്ച് പത്ര, ദൃശ്യ മാദ്ധ്യമങ്ങളിലൂടെ അഭിപ്രായ രൂപീകരണം സാധ്യമല്ലെന്നും, പുറമെ നിന്നും നോക്കുന്ന ഒരാള്‍ക്ക് ദിലീപിന്റെ അവസ്ഥ മനസിലാകില്ലെന്നും പറയുന്നുണ്ട്. ഇത്തരം ഒരു അവസ്ഥയില്‍ പെടുന്ന ഒരു മനുഷ്യന്‍ കടുത്ത മാനസിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും അദ്ദേഹം പറയുന്നു. ജനങ്ങളുടെ കൈയടി നേടിയ, ജനപ്രീതിയുള്ള ഒരു നടന്‍ പെട്ടെന്നൊരു ദിവസം അവരുടെ കൂവല്‍ ഏറ്റുവാങ്ങേണ്ടി വരുന്നത് വല്ലാത്തൊരു അവസ്ഥയാണെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. ദിലീപ് സഹതാപം അര്‍ഹിക്കുന്നു എന്നും പറഞ്ഞുവയ്ക്കുന്ന ബാലചന്ദ്രമേനോന്‍ പക്ഷെ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് വീഡിയോയില്‍ ഒന്നും പറയുന്നില്ല. തനിക്ക് സംഭവിച്ച പ്രശ്‌നങ്ങള്‍ സധൈര്യത്തോടെയാണ് ദിലീപ് നേരിട്ടതെന്നും അതില്‍ താന്‍ ദിലീപിനെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞാണ് ബാലചന്ദ്രമേനോന്‍ വീഡിയോ അവസാനിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button