ബാലതാരമായി കടന്നു വന്നു മലയാള സിനിമയില്‍ നടനായി വളരുന്ന നിരവധി അഭിനേതാക്കളെ നാം കണ്ടിട്ടുണ്ട്, എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് നീലക്കുയില്‍ എന്ന സിനിമയില്‍ ബാതരാമായി അഭിനയിച്ച മാസ്റ്റര്‍ വിപിന്‍ എന്ന വിപിന്‍ മോഹന്റെ കഥ, അഭിനയത്തിന്റെ ആഗ്രഹം വിട്ടു ക്യാമറയുടെ പിന്നിലേക്ക് മാറിയ പ്രശസ്ത ക്യാമറമാന് വിപിന്‍ മോഹനാണ് നീലക്കുയിലിലെ മോഹന്‍ എന്ന എന്ന ബാലതാരമായി 1954-ല്‍ സ്ക്രീനിലെത്തിയത്.
പി ഭാസ്കരന് സംവിധാനം ചെയ്ത ചിത്രത്തില്‍ മിസ് കുമാരി ചെയ്ത നീലി എന്ന കഥാപാത്രത്തിന്റെ മകനായിട്ടാണ് വിപിന്‍ മോഹന്‍ അഭിനയിച്ചത്,ഒരു സംവിധായകന്റെ നെഞ്ചത്ത് ചവിട്ടുന്ന ആദ്യ നടന് വിപിന്‍ മോഹന്‍ ആണെന്നുള്ളതാണ് നീലക്കുയിലിന്റെ ചിത്രീകരണത്തിലെ മറ്റൊരു രസകരമായ കഥ, ചെറുപ്രായത്തില്‍ വെള്ളത്തില്‍ ഇറങ്ങാന്‍ പേടിച്ചിരുന്ന വിപിന്‍ മോഹന്‍ നീലക്കുയില്‍ സിനിമയില്‍ അഭിനയിച്ചപ്പോള്‍ വെള്ളത്തില്‍ ഇറങ്ങേണ്ട ഒരു ഷോട്ട് ചിത്രീകരിക്കേണ്ടി വന്നു, വെള്ളത്തില്‍ ഇറങ്ങാന്‍ മടി കാണിച്ച വിപിന്‍ മോഹന്‍ മുന്നില്‍ ചിത്രത്തിന്റെ സംവിധായകനായ പി ഭാസ്കരന് നെഞ്ചു വിരിച്ചു കിടന്നു അദ്ദേഹത്തിന്റെ മുകളില്‍ ചവിട്ടികൊണ്ട് വെള്ളത്തില്‍ ഇറങ്ങാതെ അഭിനയിക്കുകയായിരുന്നു വിപിന്‍ മോഹന്‍, സത്യന് എന്ന ശ്രീധരന്റെ കഥാപാത്രത്തിന് നീലിയില്‍ ഉണ്ടാകുന്ന മകനാണ് ചിത്രത്തിലെ മോഹന്‍.
ഒരുകാലത്ത് സത്യന് അന്തിക്കാട് ചിത്രങ്ങളിലെ സ്ഥിരം ക്യാമറമാനായിരുന്നു വിപിന്‍ മോഹന്‍ നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിട്ടുണ്ട്, ടിപി ബാലഗോപാലന് എംഎ, സന്മനസ്സുള്ളവര്ക്ക് സമാധാനം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് തുടങ്ങിയ സത്യന് അന്തിക്കാടിന്റെ ശ്രദ്ധേയ ചിത്രങ്ങളുടെ ക്യാമറമാനായിരുന്നു വിപിന്‍ മോഹന്‍.
Post Your Comments