
യാത്രക്കിടയില്‍ വഴി മുടക്കി റോഡില്‍ കടപുഴകി വീണ മരത്തെ പി.കെ. രാംദാസ് എന്ന് വിശേഷിപ്പിച്ച് നടന് രമേഷ് പിഷാരടി. മോഹന്‍ലാല്‍ നായകനായ ലൂസിഫറില്‍ പി.കെ. രാംദാസ് എന്ന വന്‍ മരം വീണു, പകരം ആര് എന്ന ഡയലോഗ് ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനെ ചുറ്റിപ്പറ്റി സോഷ്യല്‍മീഡിയയില്‍ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് തന്റെ യാത്ര മുടക്കിയ മരത്തെ പി.കെ. രാംദാസ് എന്ന് രമേഷ് പിഷാരടിയും വിശേഷിപ്പിച്ചത്. കൂടാതെ ഗതാഗതം തടസമാക്കിയ മരത്തെ റോഡില്‍ നിന്നും മാറ്റുവാന്‍ പുലര്‍ച്ചെ രണ്ട് മണിക്ക് കര്‍മനിരതരായ പോലീസിനും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കും പിഷാരടിയുടെ വക സല്യൂട്ടും ഉണ്ട്. ഉദ്യോഗസ്ഥരോട് സംസാരിക്കുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
Post Your Comments