പുറത്തിറങ്ങാനിരിക്കുന്ന സല്‍മാന്‍ ഖാന്‍ ചിത്രം ‘ഭാരതി’ന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. പതിവുപോലെ അശ്ലീലവും വിടുവായത്തവും നിറഞ്ഞതാണ് സല്‍മാന്‍ ഖാന്റെ പുതിയ ചിത്രവും. ഇങ്ങനെയൊരു ചിത്രത്തിന് നമ്മുടെ മഹത്തായ രാജ്യത്തിന്റെ പേര് നല്‍കുന്നത് ഒട്ടും ശരിയല്ല.’ നിതിന്‍ ത്യാഗി തന്റെ ഹര്‍ജിയില്‍ പറയുന്നു. ചിത്രത്തിലെ ചില സംഭാഷണങ്ങള്‍ സല്‍മാന്‍ ഖാന്റെ കഥാപാത്രത്തെ രാഷ്ട്രവുമായി താരതമ്യപ്പെടുത്തുന്ന രീതിയിലാണെന്നും ഇത് ദേശീയവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും കാണിച്ച് വിപിന്‍ ത്യാഗി എന്നൊരാളാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
‘
മാത്രമല്ല ‘ഭാരത്’ എന്ന ചിത്രത്തിന്റെ നാമം വാണിജ്യാവശ്യം ലക്ഷ്യം വച്ചാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഇത് ഇന്ത്യന്‍ നിയമത്തിലെ ‘എംബ്ലംസ് ആന്‍ഡ് നെയിംസ് ആക്റ്റ് 1950’യുടെ ലംഘനമാണെന്നും ഇയാള്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്. ഏതാനും നാളുകളായി വിവാദങ്ങള്‍ ‘ഭാരതി’നെ വിട്ടൊഴിയുന്നില്ല. ചിത്രത്തിന്റെ ഭാഗം ആകേണ്ടിയിരുന്ന പ്രിയങ്ക ചോപ്ര തന്റെ വിവാഹം സംബന്ധിച്ച് ചിത്രത്തില്‍ നിന്നും പിന്മാറിയിരുന്നു. ഇതിന്റെ പേരില്‍ സല്‍മാന്‍ ഖാന്‍ പ്രിയങ്ക ചോപ്രയെ കുറ്റപ്പെടുത്തിയിരുന്നു. ഈ ചിത്രത്തിന് വേണ്ടി ഭര്‍ത്താക്കന്മാരെ ഉപേക്ഷിക്കാന്‍ പോലും പലരും തയാറായിരുന്നു എന്നായിരുന്നു സല്‍മാന്റെ വിവാദ പ്രസ്താവന.
Post Your Comments