ലോക പ്രശസ്തനായ കീബോര്‍ഡ് മാന്ത്രികനാണ് സ്റ്റീഫന്‍ ദേവസ്സി. കീബോര്‍ഡിലും പിയാനോയിലും കീറ്റാറിലുമെല്ലാം മാസ്മരിക സംഗീതം സൃഷ്ടിക്കുന്ന താരം എ ആര് റഹ്മാന്റെ ക്കോടെ പ്രവര്‍ത്തിക്കുകയും നിരവധി വേദികളില്‍ ഒരുമിച്ചു പെര്‍ഫോം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ റഹ്മാന്റെ ട്രൂപ്പില്‍ നിന്നും പിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സ്റ്റീഫന്‍ ദേവസി.
ഗായകന് ശ്രീനിവാസനാണ് ചെന്നൈയില്‍ വച്ചു റഹ്മാനെ പരിചയപ്പെടുത്തിയത്. ഇതൊരു സംഗീത പെരിമേ പോലെ താനും റഹ്മാന്റെ ഒപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നു സ്റ്റീഫന്‍ പറയുന്നു. എന്നെങ്കിലും ഒരിക്കല്‍ റഹ്മാനൊപ്പം ജോലി ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. ഈശ്വരന് അത് സാധ്യമാക്കി. അദ്ദേഹത്തിന് ഓസ്കര് കിട്ടിയതിന് ശേഷമാണ് ഞാന്‍ സ്റ്റേജ് ഷോകളില്‍ വായിക്കാന്‍ തുടങ്ങിയത്. അതുവരെ സിനിമകളില്‍ വായിക്കുമായിരുന്നു. അദ്ദേഹത്തോടൊപ്പം ലോകത്തിലെ നിരവധി വേദികളില്‍ പെര്‍ഫോം ചെയ്യാന്‍ സാധിച്ചത് ജീവിതത്തിലെ അസുലഭ മുുഹൂര്ത്തമായി കണക്കാക്കുന്നു.”
ഹിന്ദി ചിത്രം റോക്ക് സ്റ്റാര്‍ വരെ റഹ്മാനൊപ്പം പ്രവര്‍ത്തിച്ച സ്റ്റീഫന്‍ തന്റെ പേരില്‍ പ്രോഗ്രാമുകള്‍ വരുമ്പോള്‍ അതിനോട് പ്രതിബദ്ധത പുലര്‍ത്തണമെന്ന് തോന്നിയെന്നും അതിന്റെ പേരിലാണ് ട്രൂപ്പില്‍ നിന്നും പിരിഞ്ഞതെന്നും പറയുന്നു..”എനിക്ക് ഒറ്റയ്ക്ക് ഒരു ഷോ ചെയ്യാന്‍ പറ്റും. അത് നന്നായി നടത്തണമെങ്കില്‍ കഠിനാധ്വാനം ആവശ്യമാണ്.ആരുടെയെങ്കിലും കീഴില്‍ നിന്നാല്‍ ഒറ്റയ്ക്ക് പ്രോഗ്രാമുകള്‍ ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ടാണ് റഹ്മാന്റെ ഗ്രൂപ്പില്‍ നിന്നും ഒഴിവായത്. അത് ഞാന്‍ എടുത്ത തീരുമാനമായിരുന്നു.” മാതൃഭൂമിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ തുറന്നു പറച്ചില്
Post Your Comments