
കൊച്ചി: ‘നല്ല കാര്യങ്ങള്‍ എന്തെങ്കിലുമൊക്കെ ചെയ്താല്‍, നമ്മള് ആരെങ്കിലുമൊക്കെയായി മാറും’ എന്ന നരേദ്രമോദിയുടെ വാക്കുകള്‍ കുട്ടികളെ ഓര്‍മിപ്പിച്ച് മോഹന്‍ലാല്‍. കൊച്ചി ചോയിസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലാണ് മോഹന്‍ലാല്‍ ആവര്‍ത്തിച്ചത്.
സി.ബി.എസ്.ഇ. ജേതാക്കളെ അനുമോദിക്കാന്‍ എത്തിയതായിരുന്നു ലാല്‍. ഞാന്‍ ആരാവാനാണ് ശ്രമിക്കേണ്ടത് എന്ന ഒരു സ്കൂള്‍ കുട്ടിയുടെ ചോദ്യത്തിനായിരുന്നു സൂപ്പര്‍താരം ഇപ്രകാരം മറുപടി നല്‍കിയത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ നേടിയ ഉജ്ജ്വല വിജയത്തില്‍ മോദിയെ അഭിനന്ദിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. ‘ബഹുമാനപ്പെട്ട നരേന്ദ്ര മോദി ജി ഹൃദയം നിറഞ്ഞ ആശംസകള്‍ എന്നാണ് ലാല്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത്’.
Respected @narendramodi Ji Hearty Congratulations…
— Mohanlal (@Mohanlal) May 23, 2019
Post Your Comments