![](/movie/wp-content/uploads/2019/05/uri.jpg)
ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടനാണ് വിക്കി കൌശാല്‍. നിലവില്‍ സ്വാതന്ത്രസമര സേനാനിയായ ഉദ്ധം സിംഗിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിലാണ് വിക്കി കൌശാല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 1919ലെ ക്രൂരമായ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിള്‍ ഓ’ഡ്വിയറിനെ വെടിവെച്ചുകൊന്നയാളാണ് ഉദ്ധം സിംഗ്.
ഫസ്റ്റ് ലുക്കിനെ പ്രശംസിച്ച് ആരാധകര്‍ രംഗത്തും എത്തി. വിക്കി കൌശാലിന്റെ മുഖത്തെ പാട് ആണ് ആരാധകരുടെ ശ്രദ്ധയിലേക്ക് ആദ്യം എത്തിയത്. വിക്കി കൌശാലിന്റെ മുഖത്ത് മുന്നേയുള്ള പാട് കഥാപാത്രത്തിനായും സമര്‍ഥമായി ഉപയോഗിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. ഷൂജിത് സിര്‍കാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Post Your Comments