ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ബോഡി ഷെയ്മിങ് നടക്കുന്നത് നടിയായ വിദ്യാബാലന് എതിരെയാണ്. താരത്തിന്റെ ശരീരഭാരവും വസ്ത്രധാരണവുമെല്ലാം എപ്പോഴും ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ തനിക്കെതിരെ ബോഡിഷെയ്മിങ് നടത്തുന്നവര്‍ക്കെതിരെ വിദ്യാബാലന്‍ നല്ല മറുപടിയും കൊടുക്കാറുണ്ട്. വനിത ദിനത്തിന് വിദ്യാ ബാലന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പും ബോഡി ഷെയ്മിങ്ങിന് എതിരായിട്ടുള്ളതായിരുന്നു. ഇപ്പോള്‍ വീണ്ടും ഇതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് വിദ്യാ ബാലന്‍.
ലെറ്റ്സ് ടോക്ക് എബൗട്ട് ബോഡി ഷെയ്മിങ് എന്ന് പേരിട്ടിരിക്കുന്ന വീഡിയോയിലൂടെയൊണ് താരം ശക്തമായി പ്രതികരിച്ചിരിക്കുന്നത്. പരിഹസിക്കപ്പെടുന്നവരുടെ വേദനയാണ് താരം പങ്കുവെക്കുന്നത്. കറുത്ത ഷാളുകൊണ്ട് ശരീരം മുഴുവന്‍ മൂടിയാണ് താരം നില്‍ക്കുന്നത്. വിദ്യാ ബാലന്‍ പാടി അഭിനയിച്ചിരിക്കുകയാണ് വീഡിയോയില്‍. തടിച്ചിയെന്നും കറുമ്പിയെന്നും കുഞ്ഞി എന്നെല്ലാമുള്ള വിളികള്‍ പലരുടേയും ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ടെന്നാണ് വീഡിയോയിലൂടെ പറയുന്നത്. വികാരാധീനയായി കരയുന്ന വിദ്യാ ബാലനേയും കാണാം. ഒടുവില്‍ ഷാള്‍ വലിച്ചെറിഞ്ഞ് ആത്മവിശ്വാസത്തോടെ ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് സംസാരിക്കുകയാണ് താരം.
Post Your Comments