
സിനിമാ മേഖലയില്‍ മാത്രമല്ല സ്വന്തം ജീവിതത്തിലും മമ്മൂട്ടി എന്ന വ്യക്തി ഒരു മാതൃകയാണ്. സൂപ്പര്‍താരമെന്നും താരരാജാവെന്നുമെല്ലാം ആരാധകര്‍ വാഴ്ത്തുമ്പോഴും തന്റെ കുടുംബത്തിന് അദ്ദേഹം എന്നും പ്രിയപ്പെട്ട ഭര്‍ത്താവും വാപ്പച്ചിയുമൊക്കെയാണ്.അവരാണ് മമ്മൂട്ടിയുടെ എല്ലാം. അടുത്തിടെ നല്കിയ ഒരു അഭിമുഖത്തില്‍ മമ്മൂട്ടിയുടെ മകള്‍ സുറുമി, വാപ്പച്ചിയെ പറ്റി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
‘എപ്പോഴും തിരക്കാണെങ്കില്‍ പോലും കുടുംബകാര്യങ്ങളില്‍ വാപ്പച്ചി വളരെയെറെ ശ്രദ്ധയുള്ളയാളാണ്. നാട്ടിലല്ല ഞങ്ങള്‍ വളര്‍ന്നതെങ്കില്‍ കൂടി മലയാളത്തില്‍ സംസാരിക്കാനെ വാപ്പച്ചി സമ്മതിക്കൂ. എന്തൊക്കെ പറഞ്ഞുകഴിഞ്ഞാലും മലയാളത്തില്‍ തന്നെ സംസാരിക്കണമെന്നും സുറുമി പറയുന്നു. എന്നാല്‍ ഇക്കാര്യത്തിലെല്ലാം അമ്മ നല്കുന്ന പിന്തുണയും വളരെ വലുതാണ്. അത് നമുക്ക് വ്യക്തമായി അറിയാമെന്നും സുറുമി പറയുന്നു.
Post Your Comments