തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ആദ്യസിനിമയിലെ എസ്ഐ കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ സിഐ സിബി തോമസ് തിരക്കഥാകൃത്താകുന്നു. രാജീവ് രവിയുടെ പുതിയ ചിത്രത്തിനാണ് സിബി തിരക്കഥയൊരുക്കുന്നത്. കാസര്‍ഗോഡ് ജില്ലയിലെ കുണ്ടംകുഴി എന്ന മലയോരഗ്രാമത്തിലെ സുമംഗലി ജ്വല്ലറിയില്‍ നടന്ന കവര്‍ച്ചയും പ്രതികളെ തേടിയുള്ള യാത്രയും തന്ത്രപൂര്‍വം പ്രതികളെ പിടികൂടുന്നതുമാണ് പ്രമേയം. സിബി ആദൂര്‍ സിഐ ആയിരിക്കെ 2016 ഒക്ടോബര്‍ മൂന്നിനാണ് സംഭവം നടക്കുന്നത്.
കേസന്വേഷണത്തിന്റെ വിവരങ്ങള്‍ പിന്നീട് സഫാരി ടിവിയില്‍ ഞാന്‍ വിവരിച്ചിരുന്നു. ഇതു കാണാനിടയായ രാജീവ് സംഭവം സിനിമയ്ക്ക് പറ്റിയ ത്രെഡാണെന്നും തിരക്കഥയെഴുതാനും ആവശ്യപ്പെട്ടു. ഇതിനുമുമ്പ് കോളജ് മാഗസിനില്‍ മാത്രമാണ് എഴുതിയിട്ടുള്ളതെങ്കിലും ഈ തിരക്കഥയെഴുതാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. തൊണ്ടിമുതല്‍ പോലെ റിയലിസ്റ്റിക്ക് സിനിമയാണ് മനസിലുള്ളത്. തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റ് പൂര്‍ത്തിയായിക്കഴിഞ്ഞു. ആസിഫലി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കും. സെപ്റ്റംബറില്‍ കാസര്‍ഗോഡ്, യുപി എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സിബി പറഞ്ഞു.
ജോലിത്തിരക്കിനിടയിലും അഭിനയരംഗത്ത് സജീവമാണ് സിബി തോമസ്. ‘കുട്ടനാടന്‍ മാര്‍പാപ്പ’, . ‘കാമുകി’, ‘പ്രേമസൂത്രം’, ‘ഒരു കുപ്രസിദ്ധ പയ്യന്’ എന്നീ സിനിമകളില്‍ വേഷമിട്ടശേഷം . ‘സിദ്ധാര്ഥന് എന്ന ഞാന്‍’ എന്ന സിനിമയില്‍ നായകനാവുകയും ചെയ്തു.
Post Your Comments