ബോളിവുഡ് താരം സല്മാന് ഖാനൊപ്പം തനിക്ക് ഇനി അഭിനയിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് നടി ദിഷ പട്ടാണി. ഇതിന് കാരണവും താരം പറഞ്ഞു. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമാണ് താരം ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ സല്മാന് നായകനായി എത്തുന്ന ‘ഭാരത്’ എന്ന ചിത്രത്തിലെ നായികമാരിലൊരാളാണ് ദിഷ.
‘ഇനി സല്‍മാന്റെ കൂടെ അഭിനയിക്കാന്‍ അവസരം ലഭിക്കുമെന്ന് തോന്നുന്നില്ല. ഭാരതില്‍ അദ്ദേഹം 30 വയസ്സുകാരനായി അഭിനയിക്കുന്ന ഭാഗത്തായിരുന്നു കൂടെ അഭിനയിച്ചത്. അതുകൊണ്ട് പ്രായ വ്യത്യാസം പ്രശ്നമല്ല. ഇനി അങ്ങനെ ഉണ്ടാകുമോ എന്ന് അറിയില്ലെന്നും ദിഷ പട്ടാണി പറഞ്ഞു. ‘ഭാരത്’ എന്ന ചിത്രത്തില്‍ സല്മാന് ഖാന്റെ യൗവനകാലഘട്ടം കാണിക്കുന്ന ഭാഗത്താണ് ദിഷ അഭിനയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രായവ്യത്യാസം പ്രശ്നമാകുന്നില്ലെന്നും ദിഷ പറഞ്ഞു. ചിത്രത്തില്‍ ട്രപ്പീസ് ആര്‍ട്ടിസ്റ്റായാണ് ദിഷ എത്തുന്നത്. കഠിനാധ്വാനിയായ ആളാണ് സല്മാന് ഖാനെന്നും അദ്ദേഹത്തില്‍ നിന്ന് ഒത്തിരി കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചെന്നും ദിഷ പറഞ്ഞു.
Post Your Comments