
പൃഥ്വിരാജ് സുകുമാര്‍ ഒരുക്കിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫർ വിജയകരമായി മുന്നേറുകയാണ്. മുരളിഗോപി തിരക്കഥയെഴുതിയ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന സംവിധായകനും രചയിതാവും നല്‍കിക്കഴിഞ്ഞതോടെ ആരാധകര്‍ ആവേശത്തിലാണ്. ‘ലൂസിഫർ 2’ വിനായി കാത്തിരിക്കുന്ന ഒരു പ്രേക്ഷകന്റെ കമന്റും അതിനുള്ള മുരളിഗോപിയുടെ മറുപടിയുമാണ് സോഷ്യൽ മീഡിയയില്‍ വൈറല്‍.
മുരളിഗോപിയുടെ ഫെയ്സ്ബുക്ക് പേജില്‍ ജാക്കി എന്ന് പേരുള്ള ഒരു ആരാധകന്റെ കമന്റ്. ‘ലൂസിഫർ 2 നടന്നില്ലേൽ മുട്ടുകാൽ ഞാൻ തല്ലി ഒടിക്കും!! എന്നെ അറിയാല്ലോ!!’ എന്നാണ്. ‘അറിഞ്ഞില്ല.. ആരും പറഞ്ഞില്ല …അനിയാ അടങ്ങ്…’ എന്നാണ് ഇതിന് മുരളി ഗോപിയുടെ മറുപടി. ലൂസിഫറിനെക്കാളും വലിയ സിനിമ ആയിട്ടാകും ‘ലൂസിഫർ 2’ ഒരുക്കുക എന്ന് സംവിധായകൻ പൃഥ്വിരാജ് മുന്‍പ് പറഞ്ഞിരുന്നു
Post Your Comments