മലര് മിസ്സായി മലയാളികളുടെ മനം കവര്‍ന്ന നായിക സായി പല്ലവിയുടെ പുതിയ ചിത്രം സൂര്യ നായകനായെത്തുന്ന എന്‍ജികെയാണ്. മെയ് 31ന് പ്രദര്‍ശനത്തിനെത്തുകയാണ് ചിത്രം. നന്ദഗോപാലന് കുമാരനെന്ന കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നത്. സൂര്യയുടെ ഭാര്യയുടെ വേഷത്തിലാണ് സായ് പല്ലവി എത്തുന്നത്. എന്നാല്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത് നടി രാകുല്‍ പ്രീതാണ്.
സൂര്യയുടെ നായികമാരായി അഭിനയിക്കുന്നതിനിടയില്‍ സായ് പല്ലവിയുമായി രാകുല്‍ വഴക്കുണ്ടാക്കിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വൈറലായി മാറിയപ്പോഴും ഇരുതാരങ്ങളും പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ അതേക്കുറിച്ച് വ്യക്തമാക്കി എത്തിയിരിക്കുകയാണ് രാകുല്‍ പ്രീത് സിംഗ്. അത്തരത്തിലൊരു സംഭവും അരങ്ങേറിയിരുന്നില്ലെന്നും രണ്ടുപേര്‍ക്കും പ്രധാനപ്പെട്ട വേഷം തന്നെയാണ് ചിത്രത്തില്‍ ഉള്ളതെന്നും താരം പറയുന്നു.
Post Your Comments