പ്രേമം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ വന്ന മേരിയായി പ്രേക്ഷകരെ കൈയിലെടുത്ത അനുപമ പരമേശ്വരന് മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ്. ദുല്‍ഖര്‍ നായകനായ ജോമോന്റെ സുവിശേഷമെന്ന ചിത്രമാണ് അനുപമ അവസാനമായി ചെയ്ത മലയാള ചിത്രം. തെലുങ്കില്‍ സജീവമാണ് താരം. ഇപ്പോള്‍ ഒരിടവേളയ്ക്ക് ശേഷം അനുപമ മലയാളത്തിലേക്ക് തിരിച്ചു വരികയാണ്. അതും ഒരു ദുല്‍ഖര്‍ ചിത്രത്തിലൂടെ തന്നെ.
ദുല്‍ഖര്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സഹസംവിധായികയായിട്ടാണ് അനുപമയുടെ തിരിച്ചു വരവ്. ചിത്രത്തില്‍ അനുപമ, അനു സിതാര, നിഖില വിമല്‍ എന്നീ മൂന്ന് നായികമാരാണുള്ളത്. ഇതിനിടയില്‍ സഹസംവിധായികയാകാനും ഒരുങ്ങുകയാണ് അനുപമ. താന്‍ പുതിയ റോളില്‍ മലയാളത്തിലേക്ക് മടങ്ങിയെത്തിയ വിവരം അനുപമ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. ‘ഒരു പുതിയ തുടക്കം. ദുല്‍ക്കറിന്റെ പുതിയ നിര്‍മാണ സംരംഭമായ ചിത്രത്തില്‍ ഷംസുവിന്റെ സഹായിയായി. ഇതിലും വലിയ സന്തോഷമില്ല. ഈ ഗംഭീര ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് വലിയ അനുഗ്രഹമാണ്. ഒരുപാടു കാര്യങ്ങള്‍ പറയാനുണ്ട്. എല്ലാം വഴിയെ പറയാം. എല്ലാവരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹവും ഉണ്ടാവണം.’ ചിത്രം പങ്കുവെച്ച് അനുപമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അനുപമയ്ക്ക് അഭിനന്ദവനുമായി ദുല്‍ഖറും രംഗത്തെത്തി. ‘എനിക്കിത് വിശ്വസിക്കാനാവുന്നില്ല. ശരിക്കും അസിസ്റ്റന്റ് ആയോ! നേട്ടങ്ങളുടെ പട്ടികയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി.’ ദുല്‍ഖര്‍ കമന്റ് ബോക്സില്‍ കുറിച്ചു.
https://www.instagram.com/p/Bx94zYipqFV/
Post Your Comments