ഒരേ സമയം വ്യത്യസ്ത സിനിമകളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു ഇന്നും വെള്ളിത്തിരയില്‍ അഭിനയിച്ചു തകര്‍ക്കുന്ന സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഒരുകാലത്ത് സൂപ്പര്‍ താര സിനികള്‍ എഴുതികൊണ്ട് മലയാളത്തില്‍ ഏറ്റവും തിരക്കേറിയ രചയിതാവായി മാറിയ സ്ക്രീന്‍ റൈറ്ററാണ് ഡെന്നിസ് ജോസഫ്. ഡെന്നിസ് ജോസഫ് എഴുതി ഒരേ ദിവസം ചിത്രീകരണം തുടങ്ങിയ രണ്ടു സിനിമകളാണ് മോഹന്‍ലാലിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം രാജാവിന്റെ മകനും, മമ്മൂട്ടിയുടെ ആയിരം കണ്ണുകളും.
ഈ രണ്ടു സിനിമകളുടെയും രചയിതാവ് ഡെന്നിസ് ജോസഫ് ആയിരുന്നു. ആയിരം കണ്ണുകള്‍ സംവിധാനം ചെയ്തത് ജോഷിയും, രാജാവിന്റെ മകന്‍ തമ്പി കണ്ണന്താനവുമാണ്. രണ്ടു സിനിമകളും ഒരേ സമയം എഴുതിയതിനാല്‍ തിരക്കഥകള്‍ പരസ്പരം മാറിപ്പോയിരുന്നു
ജോഷിയുടെ അസിസ്സന്റിന്‍റെ കൈയ്യില്‍ മമ്മൂട്ടി ചിത്രത്തിന് പകരം മോഹന്‍ലാലിന്‍റെ രാജാവിന്റെ മകന്റെ സ്ക്രിപ്റ്റ് കൊടുത്തു വിടുകയും, അത് പോലെ മറിച്ച് സംഭവിക്കുകയും ചെയ്തു. ‘ആയിരം കണ്ണുകള്‍’ അധികം ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ‘രാജാവിന്റെ മകന്‍’ മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്ററായി മാറി. മോഹന്‍ലാലിന്‍റെ വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രം ഏറ്റെടുത്ത സിനിമാ പ്രേമികള്‍ മലയാള സിനിമയുടെ അടുത്ത സൂപ്പര്‍ താരം ആരെന്ന ചോദ്യത്തിന്റെ ഉത്തരവും കുറിച്ചു. സൈക്കോ മൂഡിലുള്ള ഏറെ വ്യത്യസ്തമായ ഇന്‍വെസ്റ്റിഗേഷന്‍ സിനിമയായിരുന്നു മമ്മൂട്ടിയുടെ ആയിരം കണ്ണുകള്‍, രതീഷ്, ശോഭന എന്നിവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങള്‍.
Post Your Comments