ദുരാചാരമായ സതിയെ പുകഴ്ത്തി നടി പായല്‍ റോത്തഗി. കൂടാതെ രാജാറാം മോഹന്‍ റോയിയെ രാജ്യദ്രോഹിയെന്ന് ആക്ഷേപിക്കുകയും ചെയ്തു. ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയയായ നടിയാണ് പായല്‍.
ബ്രിട്ടീഷുകാരുടെ പാദസേവകനായിരുന്നു രാജാറാം റോയ് എന്നും അദ്ദേഹത്തെ ഉപയോഗിച്ച് സതി എന്ന ആചാരത്തെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതായി പായല്‍ ട്വീറ്റില്‍ പറഞ്ഞു. സതി നിര്‍ബന്ധമുള്ള ആചാരമല്ലായിരുന്നു. ഹിന്ദു ഭാര്യമാര്‍ അധിനിവേശക്കാരായ മുഗുളരുടെ കൈകളില്‍പ്പെട്ട് വേശ്യാവൃത്തിയിലകപ്പെട്ട് പോകാതിരിക്കാനാണ് സതി കൊണ്ടുവന്നത്, പായല്‍ പറഞ്ഞു.
Post Your Comments