Latest NewsMollywood

ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാവണം; പ്രിയപ്പെട്ട ചുരുളമ്മയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് ശ്രീനിഷ്

ഈ മാസം ആദ്യവാരമായിരുന്നു അവതാരകയും നടയുമായ പേളി മാണിയും ടെലിവിഷന്‍ താരം ശ്രീനിഷ് അരവിന്ദും വിവാഹിതരായത്. ഇപ്പോഴിതാ വിവാഹശേഷമുള്ള പ്രിയതമയുടെ ആദ്യ ജന്മദിനത്തിന് ആശംസയുമായെത്തിയിരിക്കുകയാണ് ശ്രീനിഷ് അരവിന്ദ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ശ്രീനിഷ് രംഗത്തെത്തിയിരിക്കുന്നത്.

പേളിയുടെ മനോഹരമായ ഒരു വീഡിയോയ്‌ക്കൊപ്പം പ്രണയാതുരമായ ഒരു കുറിപ്പാണ് ശ്രീനിഷ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ശ്രീനിഷിന്റെ കുറിപ്പ് ഇങ്ങനെ…’പ്രിയപ്പെട്ട ചുരുളമ്മയ്ക്ക് പിറന്നാളാശംസകള്‍…നമ്മള്‍ ഒരുമിച്ച് ആഘോഷിക്കുന്ന ആദ്യ ജന്മദിനം. ഇതുപോലെ കുറുമ്ബ് കാണിച്ചും ചിരിച്ചും ജീവിതകാലം മുഴുവന്‍ ഉണ്ടാകണം. നിന്നെപ്പോലൊരു ഭാര്യയെ ലഭിച്ച ഞാന്‍ ഭാഗ്യവാനാണ്.

https://www.instagram.com/p/Bx-eZtlFYP3/

shortlink

Post Your Comments


Back to top button