BollywoodGeneralLatest News

നിങ്ങൾ മേൽവസ്ത്രം ഊരി നൃത്തം ചെയ്‌താലും ഞങ്ങൾ വോട്ട് ചെയ്യില്ല; ഈ ലൈംഗിക അധിക്ഷേപങ്ങൾക്ക് മറുപടി വിജയം

സ്ഥാനാർഥിത്വം പ്രഖ്യാപിച്ച അന്നു മുതൽ കടുത്ത ലൈംഗിക അധിക്ഷേപങ്ങൾക്ക് ഇരയായ വ്യക്തികളായിരുന്നു നടിമാരായ മിമിയും നുസ്രത്തും.

താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് സ്വാഭാവികമാണ്. എന്നാല്‍ നടിമാരോട് ചില വോട്ടര്‍മാര്‍ക്ക് അതൃപ്തിയാണ്. അതിനു തെളിവാണ് ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ പങ്കെടുത്ത ബംഗാളി സിനിമാതാരങ്ങളായ മിമി ചക്രവര്‍ത്തി, നുസ്രത്ത് ജഹാൻ എന്നിവര്‍. എന്നാല്‍ വിമര്‍ശകര്‍ക്ക് തങ്ങളുടെ ഉജ്ജ്വല വിജയത്തിലൂടെ മറുപടി കൊടുത്തിരിക്കുകയാണ് ഇവര്‍.

ഇക്കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ ടിക്കറ്റിൽ മത്സരിച്ച 42 സ്ഥാനാര്‍ഥികളില്‍ 17 പേരും വനിതകളായിരുന്നു. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച അന്നു മുതൽ കടുത്ത ലൈംഗിക അധിക്ഷേപങ്ങൾക്ക് ഇരയായ വ്യക്തികളായിരുന്നു നടിമാരായ മിമിയും നുസ്രത്തും. നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും വ്യാപകമായി ലൈംഗികാധിക്ഷേപങ്ങള്‍ ഇരു താരങ്ങള്‍ക്കുമെതിരെ ഉണ്ടായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സൽവാർ ധരിച്ചെത്തിയ മിമിക്ക് വൻ അധിക്ഷേപമാണ് നേരിടേണ്ടി വന്നത്. പിന്നിടങ്ങോട്ട് ജീൻസ് ധരിച്ചെത്തിയ താരം ‘സല്‍വാറുടുത്തു വന്നാലും സാരിയുടുത്തു വന്നാലും ഞാന്‍ പ്രവര്‍ത്തിക്കും. പക്ഷേ ജീന്‍സിട്ടു വന്നാലുടന്‍ ഞാന്‍ വേറൊരു വ്യക്തിയാകുമോ ? എന്ന് ചോദിച്ചത് ആരാധകര്‍ ഏറ്റെടുത്തു.

മിമിയും നുസ്രത്ത് ജഹാനും ഒരുമിച്ചു നൃത്തം ചെയ്യുന്ന വീഡിയോ പോസ്‌റ്റ് ചെയ്തു കൊണ്ട് ‘നിങ്ങൾ മേൽവസ്ത്രം ഊരി നൃത്തം ചെയ്‌താലും ഞങ്ങൾ വോട്ട് ചെയ്യില്ല’ എന്നാണു വിമര്‍ശകര്‍ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. എന്നാല്‍ നടിമാര്‍ നേരിടുന്ന ഇത്തരം വിമര്‍ശനങ്ങള്‍ നടന്മാര്‍ മത്സരാര്‍ത്ഥികള്‍ ആയപ്പോള്‍ ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ബംഗാളി നടന്‍ ദീപക് അധികാരി കഴിഞ്ഞ രണ്ടുതവണയായി ഘടല്‍ മണ്ഡലത്തില്‍ നിന്നു തൃണമൂല്‍ ടിക്കറ്റില്‍ മത്സരിക്കുന്നുണ്ട്. ദീപക് ഇത്തരം ആക്രമണത്തിനു വിധേയമാകാത്തത് ‘അദ്ദേഹമൊരു പുരുഷനായതുകൊണ്ട്’ആണെന്നായിരുന്നു മിമയുടെ മറുപടി. ഇത്തരം ലൈംഗിക അധിക്ഷേപങ്ങള്‍ക്ക് മൃഗീയ ഭൂരിപക്ഷത്തിന്റെ വിമര്‍ശനത്തിലൂടെ മറുപടി കൊടുത്തിരിക്കുകയാണ് ഇരുവരും. ജാദവ്പുരിൽ നിന്ന് 2.95 ലക്ഷം വോട്ടുകള്‍ക്കായിരുന്നു മിമിയുടെ ജയം. ബസീർഹട്ടിൽ നിന്ന് മൂന്നരലക്ഷം വോട്ടുകൾക്ക് നുസ്രത്ത് ജഹാന്‍ വിജയിച്ചു.

shortlink

Related Articles

Post Your Comments


Back to top button