BollywoodGeneralLatest News

പ്രശസ്ത നടന്‍ അന്തരിച്ചു

നടന്‍ അജയ് ദേവഗണിന്റെ അച്ഛനാണ് വീരു.

 പ്രമുഖ നടനും സ്റ്റണ്ട് സംവിധായകനുമായ വീരു ദേവഗണ്‍ അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. നടന്‍ അജയ് ദേവഗണിന്റെ അച്ഛനാണ് വീരു.

ഫിലിം ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് വീരുവിന്റെ മരണ വിവരം ട്വിറ്ററിലൂടെ പുറത്തു വിട്ടത്. സംസ്‌കാരം വൈകീട്ട് ആറിനാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുന്നു.

നൂറ്റി അമ്പതോളം ഹിന്ദി ചിത്രങ്ങള്‍ക്കു വേണ്ടി കോറിയോഗ്രാഫിയും സ്റ്റണ്ട് സംവിധാനവും ഒരുക്കിയ വീരു അമിതാഭ് ബച്ചനെയും അജയ് ദേവ്ഗണിനെയും നായകനാക്കി ‘ഹിന്ദുസ്ഥാന്‍ കീ കസം’ എന്ന ജിട്റ്റ് ചിത്രവും ഒരുക്കിയിരുന്നു.

വീണ ദേവ്ഗണ്‍ ആണ് ഭാര്യ. അനില്‍ ദേവ്ഗണ്‍, കവിത, നീലം ദേവ്ഗണ്‍ എന്നിവരാണ് മറ്റു മക്കള്‍. അനില്‍ ദേവ്ഗണ്‍ ബോളിവുഡിലെ പ്രമുഖ സംവിധായകനാണ്.

shortlink

Related Articles

Post Your Comments


Back to top button