മണിരത്നം എന്ന ലെജന്‍ഡിനൊപ്പം ഒരു സിനിമ ചെയ്യണമെന്നു ആഗ്രഹിക്കാത്ത നടന്മാരും നടികളും വിരളമായിരിക്കും, ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച ഫിലിം മേക്കര്‍ എന്ന ഖ്യാതി നേടിയിട്ടുള്ള മണിരത്നത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ തിരക്കഥാകൃത്തുകള്‍ക്കും ആഗ്രഹം തോന്നിയിട്ടുണ്ടാകും, എന്നാല്‍ മണിരത്നം സിനിമ വേണ്ടെന്നു വെച്ച ഒരു തിരക്കഥാകൃത്തു നമ്മുടെ മലയാളത്തിലുണ്ട്, മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമൊക്കെ തന്റെ രചനാ വൈഭവം കൊണ്ട് സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ത്തിയ ഡെന്നിസ് ജോസഫ് മികച്ച ഒരു അവസരമാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെടുത്തിയത്.
‘തന്റെ പുതിയ സിനിമയ്ക്ക് സ്ക്രിപ്റ്റ് എഴുതാമോ’ എന്ന ആവശ്യവുമായി അന്നത്തെ ഹിറ്റ് രചയിതാവിനെ മണിരത്നം നേരിട്ട് സന്ദര്‍ശിക്കുകയായിരുന്നു, ‘ന്യൂഡല്‍ഹി’ എന്ന സിനിമ കണ്ട ശേഷമാണു മണിരത്നം തന്റെ പുതിയ ചിത്രത്തിനായി ഡെന്നിസ് ജോസഫിന്റെ തിരക്കഥ സ്വീകരിക്കാമെന്ന് തീരുമാനമെടുക്കുന്നത്. .
ഡെന്നിസ് ജോസഫ് മണിരത്നത്തിന്റെ ക്ഷണം സ്നേഹപൂര്‍വ്വം സ്വീകരിക്കുകയും ചെയ്തു. പക്ഷെ അഞ്ജലി’ എന്ന സിനിമയുടെ പ്രാരംഭ ചര്‍ച്ചകള്‍ക്കിടെ ഡെന്നിസ് ജോസഫ് സിനിമയുടെ രചനയില്‍ നിന്നു പിന്മാറി അതിനു കാരണമായത് മലയാളത്തിലെ മറ്റൊരു ഹിറ്റ് സിനിമയാണ്, ജോഷി സംവിധാനം ചെയ്ത ‘നമ്പര്‍ 20 മദ്രാസ്മെയില് എന്ന സിനിമയുടെ രചനയിലേക്ക് കടക്കേണ്ടി വന്നതോടെ മണിരത്നം ചിത്രം മനസില്ലാ മനസ്സോടെ ഡെന്നിസ് ജോസഫ് ഉപേക്ഷിക്കുകയായിരുന്നു, ഡെന്നിസ് ജോസഫിന്റെ പിന്മാറ്റം മണിരത്നത്തിന്റെ മനസ്സില്‍ ചെറിയ പ്രതികാരമായി അവശേഷിക്കുകയും അഞ്ജലി എന്ന സിനിമയുടെ രചന സ്വയം ഏറ്റെടുത്ത് കൊണ്ട് ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തിന് ഡെന്നിസ് ജോസഫ് എന്ന പേര് നല്കി മണിരത്നം തന്റെ മധുര പ്രതികാരം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
Post Your Comments