അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്ക് ‘വര്‍മ’ സിനിമയുമായി ബന്ധപ്പെട്ട് നടന്‍ വിക്രമിന് വക്കീല്‍ നോട്ടീസ് അയച്ച് സംവിധായകന്‍ ബാല. താന്‍ ചിത്രീകരിച്ച രംഗങ്ങളില്‍ ഒന്നു പോലും വര്‍മയുടെ പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തരുത് എന്നാണ് ബാലയുടെ ആവശ്യം. ഇത് ഉള്‍പ്പെടുത്തിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. ഉപയോഗിച്ചാല്‍ കടുത്ത നിയമ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമിന്റെ അരങ്ങേറ്റ ചിത്രമാണ് വര്‍മ. ബാല സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണവും പൂര്‍ത്തിയായിരുന്നു. എന്നാല്‍ നിര്‍മാതാക്കളുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം ചിത്രത്തില്‍ നിന്നും ബാലയെ പുറത്താക്കി. പകരം മറ്റൊരു സംവിധായകനെവച്ച് ചിത്രീകരണം പൂര്‍ത്തീകരിക്കുകയാണ് നിര്‍മാതാക്കള്‍. ഇതിനിടെയാണ് ബാല വക്കീല്‍ നോട്ടീസ് അയച്ചത്. അവതരണത്തില്‍ പുതുമ ഇല്ല എന്ന കാരണത്താലാണ് ചിത്രത്തില്‍ നിന്നും ബാലയെ ഒഴിവാക്കിയത്. അടിമുടി മാറ്റങ്ങളോടെ ‘ആദിത്യ വര്‍മ’ എന്ന പേരിലാണ് പുതിയ ചിത്രം ഇപ്പോള്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. ബാലയ്ക്കു പകരം അര്‍ജുന്‍ റെഡ്ഡിയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച ഗിരീശായയാണ് ‘വര്‍മ’ സംവിധാനം ചെയ്യുന്നത്. ഗിരീശായയുടെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം.
Post Your Comments