Latest NewsMollywood

കലാഭവന്‍ മണി ജീവിച്ച് അഭിനയിച്ച സിനിമ; വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 20 വര്‍ഷം

കലാഭവന്‍ മണി ഓര്‍മയായെങ്കിലും താരത്തിന്റെ ചിത്രങ്ങള്‍ ഓരോന്നും മികച്ച് നില്‍ക്കുന്നവയായിരുന്നു. അതില്‍ മണിയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ സിനിമകളിലൊന്നായിരുന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. വിനയന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം തന്നെയായിരുന്നു താരം നടത്തിയിരുന്നത്. സാധാരണക്കാരനും അന്ധനുമായ രാമു എന്ന കഥാപാത്രമായി വിസ്മയ പ്രകടനം തന്നെ കലാഭവന്‍ മണി കാഴ്ചവെച്ചു. സിനിമാ പ്രേമികളുടെ കണ്ണ് നിറയ്ക്കുന്നതായിരുന്നു താരത്തിന്റെ അഭിനയം.

ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ സ്പെഷ്യല്‍ ജൂറി പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ട്രാജഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ഒരു സിനിമയായിട്ടാണ് സംവിധായകന്‍ വിനയന്‍ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ഒരുക്കിയിരുന്നത്. കലാഭവന്‍ മണിക്കു പുറമെ ഭരത് ഗോപി, സായികുമാര്‍, മേഘനാഥന്‍ പ്രവീണ, കാവേരി തുടങ്ങിയവരും ശ്രദ്ധേയ പ്രകടനമായിരുന്നു നടത്തിയത്. 1999 മെയ് 27നായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്. വിനയന്റെ കഥയ്ക്ക് ജെ പള്ളാശ്ശേരി സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കി. യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് മോഹന്‍ സിത്താര ഒരുക്കിയ പാട്ടുകളും ചിത്രത്തിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ടെലിവിഷന്‍ ചാനലുകളില്‍ എപ്പോള്‍ വന്നാലും മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കാറുളളത്.

shortlink

Related Articles

Post Your Comments


Back to top button