കൊച്ചി: പതിമൂന്ന് വര്‍ഷം മുന്‍പ് വധശ്രമക്കേസില്‍ പ്രതിയായപ്പോഴാണ് താന്‍ ജീവിതം പഠിച്ചതെന്ന് നടന്‍ ബൈജു. അന്ന് തന്നെ സിനിമയിലേക്ക് ആരും വിളിച്ചില്ല. എന്നാല്‍ തന്റെ കയ്യില്‍ കാശുണ്ടായിരുന്നത് കൊണ്ട് പട്ടിണി കിടക്കേണ്ടി വന്നില്ലെന്നു ബൈജു പറഞ്ഞു. സുഹൃത്തുമായി തെറ്റി കേസെടുത്തതായിരുന്നുവെന്നും ബൈജു പറയുന്നു.
പൊലീസില്‍ നിന്നും രക്ഷപ്പെടാന്‍ 70 ദിവസം ഒളിവില്‍ കഴിയേണ്ടി വന്നു. ഒളിവില്‍ പോയ പ്രതി വിദേശത്തേക്ക് കടന്നതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. പക്ഷെ താന്‍ തിരുവനന്തപുരത്തുതന്നെ ഉണ്ടായിരുന്നുവെന്നും ദിവസങ്ങള്‍ എണ്ണിക്കഴിയുകയായിരുന്നുവെന്നും ബൈജു പറയുന്നു. ഒടുവില്‍ ജാമ്യം കിട്ടിയതോടെ പുറത്തുവന്നു. ജീവിതം എന്തെന്ന് പഠിപ്പിച്ചത് ഈ സംഭവമാണ്. അതുവരെ ആരെങ്കിലും ഉപദേശിച്ചാല്‍ കേള്‍ക്കുന്ന സ്വഭാവമില്ലായിരുന്നു. ഈ കേസോടെ ജീവിതത്തില്‍ പക്വതയായി. ആരോട് എങ്ങനെ പെരുമാറണമെന്ന് പഠിച്ചു. ഇതുവരെ മുന്നൂറ് പടങ്ങളില്‍ അഭിനയിച്ചു. സിനിമയില്‍ സീനിയര്‍ താരമാണെങ്കിലും സീനിയോറിറ്റിക്ക് വലിയ വിലയൊന്നുമില്ലെന്നും ബൈജു പറഞ്ഞു.
Post Your Comments