CinemaGeneralMollywoodNEWS

കോമഡി നടനായി അഭിനയിക്കുമ്പോഴും കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് : തുറന്നു പറഞ്ഞു ഇന്ദ്രന്‍സ്

പത്മരാജന്‍ സിനിമകളിലെ കോസ്റ്റ്യൂം ഡിസൈനറായി മലയാള സിനിമയില്‍ അറിയപ്പെട്ടു തുടങ്ങിയ ഇന്ദ്രന്‍സിനു ആദ്യ ബ്രേക്ക് നല്‍കിയത് രാജസേനന്‍റെ സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎബിഎഡ് എന്ന ചിത്രമാണ്‌

അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലേക്ക് നടന്‍ ഇന്ദ്രന്‍സിനെ അടുത്തിടെയാണ് മലയാള സിനിമ പരിഗണിച്ചു തുടങ്ങിയത്, ഹാസ്യ വേഷങ്ങളില്‍ നിന്ന് സീരിയസ് വേഷങ്ങളിലേക്ക് റൂട്ട് മാറി സഞ്ചരിച്ച ഇന്ദ്രന്‍സ് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും സ്വന്തമാക്കിയാണ് തന്റെ ജൈത്രയാത്ര തുടരുന്നത്, പത്മരാജന്‍ സിനിമകളിലെ കോസ്റ്റ്യൂം ഡിസൈനറായി മലയാള സിനിമയില്‍ അറിയപ്പെട്ടു തുടങ്ങിയ ഇന്ദ്രന്‍സിനു ആദ്യ ബ്രേക്ക് നല്‍കിയത് രാജസേനന്‍റെ സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎബിഎഡ് എന്ന ചിത്രമാണ്‌.

തുടര്‍ന്നങ്ങോട്ടു മലയാള സിനിമയിലെ ഹാസ്യ നടന്മാര്‍ക്കിടയിലെ മിന്നും താരമായിരുന്നു ഇന്ദ്രന്‍സ്, മാനത്തെ കൊട്ടാരം, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ആദ്യത്തെ കണ്മണി, പാര്‍വതി പരിണയം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഇന്ദ്രന്‍സ് കോമേഡിയനായി തിളങ്ങി. കോമഡി നടനായി അഭിനയിക്കുന്ന സമയത്തും കയ്പേറിയ ചില അനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടുന്നെന്നു വ്യക്തമാക്കുകയാണ് താരം.

“ഒരുപാട് നല്ല സംവിധായര്‍ക്കൊപ്പവും എഴുത്തുകാര്‍ക്കൊപ്പവും വര്‍ക്ക് ചെയ്തത് കൊണ്ട് എനിക്ക് അധികം ജോലി ഒന്നും ഉണ്ടായിരുന്നില്ല. അവര്‍ പറയും പോലെ ചെയ്തു കൊടുത്താല്‍ മതിയായിരുന്നു, പക്ഷെ കോമഡി ചെയ്തു കൊണ്ടിരിക്കുന്ന ചില സന്ദര്‍ഭങ്ങളില്‍ വേദനയുണ്ടാക്കുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. സീരിയസായ സീനുകള്‍ വരുമ്പോഴോ ക്ലൈമാക്സ് ആകുമ്പോഴോ എന്നെ ഫ്രെയിമിലില്‍ നിന്ന് മാറ്റി നിര്‍ത്തും, ആ സീനില്‍ ഇന്ദ്രനെ മാറ്റി നിര്‍ത്തൂവെന്ന് സംവിധായകര്‍ പറയുമ്പോള്‍ വേദന തോന്നാറുണ്ട്. ഇന്ദ്രന്‍ അവിടെ ചുമ്മാതെ നിന്നാലും പ്രേക്ഷകര്‍ ചിരിക്കുമെന്നും അതിന്റെ സീരിയസ് മൂഡ്‌ നഷ്ടപ്പെടുമെന്നും അവര്‍ പറയുമ്പോള്‍ അത് വലിയ വിഷമമുണ്ടാക്കും”,

 

shortlink

Related Articles

Post Your Comments


Back to top button