തെന്നിന്ത്യയില്‍ ഒരുകാലത്ത് തിളങ്ങി നിന്ന താരമാണ് ഇന്ദ്രജ. തെലുങ്ക് താരമായ ഇന്ദ്രജ മലയാളികളുടെയും പ്രിയ നടിയാണ്. നീണ്ട ഇടവേളയ്ക്ക് മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന താരം തന്റെ വീട്ടുകാര്‍ സ്വത്ത് അപഹരിച്ച വാര്‍ത്തയെക്കുറിച്ച് തുറന്നു പറയുന്നു.
മലയാള സിനിമ തന്നെ പതുക്കെ എന്നെ മറന്നുതുടങ്ങിയ സമയത്തായിരുന്നു സോഷ്യൽ മീഡിയയിൽ ആ വാർത്ത പ്രചരിച്ചതെന്ന് താരം പറയുന്നു. ” വീട്ടുകാർ സമ്പത്ത് അപഹരിച്ചതിനെ തുടർന്ന് ഇന്ദ്രജ കേസ് കൊടുത്തുവെന്നും മമ്മൂട്ടി എന്റെ വക്കീലായി കോടതിയിലെത്തുമെന്നുംമായിരുന്നു വാര്‍ത്ത. ഒരു ശതമാനം പോലും വാസ്തവമല്ലാത്ത വാർത്തയായിരുന്നു. എന്റെ അമ്മ വർഷങ്ങൾക്ക് മുമ്പേ മരിച്ചു. പ്രായാധിക്യമുള്ള അച്ഛൻ ഞങ്ങളുടെ കൂടെയാണ്. അനിയത്തിമാർ വിവാഹിതരായി ചെന്നൈയിലും അമേരിക്കയിലും കഴിയുന്നു. ഞങ്ങൾക്കിടയിൽ ഒരു സൗന്ദര്യപ്പിണക്കം പോലും ഇതുവരെ ഉണ്ടായിട്ടില്ല. മാത്രവുമല്ല ക്രോണിക് ബാച്ചിലറിന് ശേഷം മമ്മൂക്കയെ ഞാൻ കണ്ടിട്ടു പോലിമില്ല. ഫേക്ക് ന്യൂസാണെങ്കിലും ഇന്ദ്രജ എന്ന നടിയെ ചിലരെങ്കിലും ഓർക്കാനിടയായല്ലോ. അങ്ങനെ ആ വാർത്തയെ പോസിറ്റീവായി കാണാൻ ശ്രമിക്കുകയാണിപ്പോൾ.” ഇന്ദ്രജ ഒരു അഭിമുഖത്തില്‍ പറഞ്ഞു
Post Your Comments