ആദ്യ ബോളിവുഡ് ചിത്രമായ ലക്ഷ്മി ബോംബിന്റെ സംവിധാനത്തില്‍ നിന്ന് രാഘവ ലോറന്ഡസ് പിന്മാറുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. നിര്‍മാണ കമ്പനിയില്‍ നിന്ന് തുടര്‍ച്ചയായി നേരിട്ട അവഗണനയും അഭിപ്രായ വ്യത്യാസങ്ങളുമാണ് തീരുമാനത്തിന് പിന്നിലെന്നാണ് അദ്ദേഹം പറഞ്ഞത്. കാഞ്ചന എന്ന തന്റെ തമഴ് ചിത്രത്തിന്റെ റീമേക്കായി ഒരുക്കുന്ന ലക്ഷ്മി ബോംബിനായി തയാറാക്കിയ തിരക്കഥ പിന്‍വലിക്കുന്നില്ലെന്നും നിയമപരമായ ബാധ്യതയില്ലെങ്കിലും അത് ചിത്രത്തിനായി കൈമാറുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇപ്പോള്‍ സംവിധാനത്തിലേക്കും അദ്ദേഹം തിരിച്ചെത്താനുള്ള സാധ്യതയാണ് തെളിയുന്നത്. ചിത്രത്തിലേക്ക് തിരിച്ചെത്തണമെന്ന് തന്റെ ആരാധകരും അക്ഷയ് കുമാറിന്റെ ആരാധകരും ആവശ്യപ്പെടുന്നതിന് മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്.
Dear Friends and Fans!!!
Wanted to share this important message to all the fans who were Genuinely concerned.#LaxmmiBomb pic.twitter.com/XTr4gEvnoR— Raghava Lawrence (@offl_Lawrence) May 25, 2019
Post Your Comments