
എംടിയുടെ ചെറുപുഞ്ചിരി മുതല്‍ കുബേരന് വരെ ഒട്ടേറെ സിനിമകളില്‍ ബാലതാരമായി തിളങ്ങിയ താരമാണ് വിഘ്നേശ്. അപകടത്തിന്റെ ആഘാതത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയ വിഘ്നേശിനെ കാണാന്‍ നടന് ജയസൂര്യയെത്തി.
സിനിമയും നൃത്തവും ബോക്സിങ്ങുമായിരുന്നു വിഘ്നേശിന് ഏറെ ഇഷ്ടം. ഓര്മ്മനഷ്ടപ്പെട്ട് മാസങ്ങളോളം കിടപ്പിലായപ്പോഴും ജീവിതം തിരിച്ചുപിടിയ്ക്കാന്‍ സഹായിച്ചത് സിനിമയും അഭിനയത്തോടുള്ള അഭിനിവേശവുമാണെന്നു വിഘ്നേശിന്റെ അച്ഛന് പറയുന്നു. നടന് ജയസൂര്യയാണ് ഇഷ്ടതാരം. ആഗ്രഹം പോലെ താരം അടുത്തെത്തിയപ്പോള്‍ അത്ഭുതമായിരുന്നു വിഘ്നേശിനു.
കുേബരനില് ദീലിപിനൊപ്പം അഭിനയിച്ച വിഘ്നേശ് മധുരനൊമ്പരക്കാറ്റ്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങി ഒട്ടേറേ സിനിമകളില്‍ അഭിനയിച്ചിരുന്നു
Post Your Comments