GeneralLatest NewsTV Shows

രണ്ടാം വിവാഹത്തെക്കുറിച്ച് ആരാധകന്‍; മറുപടിയുമായി നടി ആര്യ

ഒരുമിച്ച് പോവാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായി തങ്ങള്‍ വഴിപിരിയുകയായിരുന്നുവെന്നായിരുന്നു താരം പറഞ്ഞത്.

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ അവതാരകയും നടിയുമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന കോമഡി പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട ആര്യ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താരം നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

ആര്യയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചായിരുന്നു ഒരു ആരാധകന്റെ ചോദ്യം. പ്ലസ് ടുക്കാരിയാണ് താനെന്നായിരുന്നു താരം പറഞ്ഞത്. എന്നിട്ട് എങ്ങനെയാണ് ഇത്ര മനോഹരമായി ഇംഗ്ലഷ് സംസാരിക്കുന്നതെന്നും ചോദിച്ചായിരുന്നു മറ്റൊരാളെത്തിയത്. തന്റെ ഇംഗ്ലീഷിനെക്കുറിച്ചുള്ള കമന്റ് കേട്ടപ്പോള്‍ സന്തോഷമായ ആര്യ വിചാരിച്ചാല്‍ നേടാന്‍ കഴിയത്തതായി ഒന്നുമില്ലെന്നും പറഞ്ഞു.

 രണ്ടാം വിവാഹം ഉടന്‍ ഉണ്ടാകുമെന്ന ചോദ്യവുമായാണ് മറ്റൊരു ആരാധകന്‍ എത്തിയത്. വേണോയെന്നായിരുന്നു ഇതിന് ആര്യയുടെ മറുപടി. ഈ പ്രായത്തിലും വിവാഹാലോചനകള്‍ വരുന്നുണ്ടോയെന്ന അന്വേഷണത്തിന് തനിക്ക് അതിനും മാത്രം പ്രായമൊന്നുമായിട്ടില്ലെന്നും 28 കാരിയാണ് താനെന്നും ആര്യ പറഞ്ഞു. ആര്യ സമൂഹമാധ്യമത്തിലൂടെ തന്റെ വിവാഹമോചനത്തെക്കുറിച്ച് ആരാധകരെ അറിയിച്ചിരുന്നു. ഒരുമിച്ച് പോവാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായി തങ്ങള്‍ വഴിപിരിയുകയായിരുന്നുവെന്നായിരുന്നു താരം പറഞ്ഞത്.

മകളുടെ ആഗ്രഹത്തെക്കുറിച്ചുള്ള ചോദ്യവും ആരാധകര്‍ ഉന്നയിച്ചിരുന്നു. ആദ്യം അഭിനേത്രിയാവണമെന്നായിരുന്നു അവള്‍ പറഞ്ഞത്. ഇപ്പോള്‍ ഡോക്ടറാവണമെന്നാണ് പറയുന്നത്. ഇടയ്ക്കിടയ്ക്ക് ആഗ്രഹം മാറ്റിക്കൊണ്ടിരിക്കുകയാണ്. 10 വര്‍ഷത്തിന് ശേഷം ഇക്കാര്യത്തെക്കുറിച്ച് കൃത്യമായ ധാരണ മകള്‍ക്കുണ്ടാവുമെന്നാണ് കരുതുന്നതെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button