സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം സജീവമായ സെലിബ്രിറ്റികളില്‍ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരമായ ഐശ്വര്യയെ ആരാധകര്‍ ഐഷു എന്നാണ് വിളിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട 2018ലെ ഇന്ത്യയിലെ ഏറ്റവും ‘ആകര്‍ഷകത്വമുള്ള’ വനിതകളുടെ പട്ടികയില്‍ ഐശ്വര്യയുമുണ്ട്.
ഇപ്പോഴിതാ മുണ്ടുടുത്തുകൊണ്ട് നില്ക്കുന്ന തന്റെ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കി ഐശ്വര്യ ചോദിക്കുന്നു ‘ഇതില്‍ കൂടുതല്‍ എനിക്ക് ആകര്ഷണീതയ ഉള്ളവളാകാന്‍ കഴിയുമോ?’എന്ന്. അതിനിടെ അടുത്തിടെ ഇന്‍സ്റ്റഗ്രാം ലൈവില്‍ കുഴയ്ക്കുന്ന ചോദ്യം ചോദിച്ച ഒരു ആരാധകന് ഐശ്വര്യ നല്കിയ മറുപടിയും ഏറെ രസകരമായിരുന്നു. ‘ചേച്ചീ. ലവ് യൂ.. എന്നെ കെട്ടാവോ?’ എന്നായിരുന്നു ഐശ്വര്യ ലക്ഷ്മിയോട് ആരാധകന്റെ ചോദ്യം. ഉടനെ തന്നെ ഐശ്വര്യയുടെ ഉത്തരവുമെത്തി. ‘വീട്ടിലെ അഡ്രസ്സ് ഇങ്ങു തന്നേ.’ എന്നാണ് ഐശ്വര്യ ആരാധകനോട് ആവശ്യപ്പെട്ടത്. ചോദ്യവും ഉത്തരവും തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറീസിലും താരം പങ്കുവെച്ചിരുന്നു.
Post Your Comments