Latest NewsMollywood

ലാലേട്ടന്‍ കണ്ടുപിടിച്ച ഹാഷ്ടാഗിന് 19 വയസ്സ്

മോഹന്‍ലാല്‍ ഹാഷ്ടാഗ് കണ്ടുപിടിച്ചിട്ട് 19 വര്‍ഷമായെന്ന് നടന്‍ എന്‍.എസ് മാധവന്‍. ചിത്രം എന്ന സിനിമയിലെ ഫോട്ടോ ട്വീറ്റ് ചെയ്താണ് മാധവന്‍ പറഞ്ഞത്. മോഹന്‍ലാല്‍, രഞ്ജിനി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രമാണിത്. സിനിമയില്‍ ഉടനീളം മോഹന്‍ലാല്‍ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതു പോലെയുള്ള മുദ്ര കാണിക്കുന്നുണ്ട്. ഇതാണ് എന്‍.എസ് മാധവന്‍ തമാശ രൂപേണ പറഞ്ഞത്.

സൂപ്പര്‍ ഹിറ്റ് സിനിമ ചിത്രത്തിന്റെ 19ാം വാര്‍ഷികമാണ് ഇന്ന്. 1988ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാല്‍, രഞ്ജിനി എന്നിവരെ കൂടാതെ ശ്രീനിവാസന്‍, നെടുമുടി വേണു, പൂര്‍ണ്ണം വിശ്വനാഥന്‍, സുകുമാരി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. 18 സെന്ററുകളില്‍ റിലീസ് ചെയ്ത ‘ചിത്രം’ 365 ദിവസത്തില്‍ക്കൂടുതല്‍ തുടര്‍ച്ചയായി റെഗുലര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച് അന്നത്തെ സകല റെക്കാഡുകളും തകര്‍ത്തു. ഗ്രോസ്സ് കളക്ഷനായി മൂന്ന് കോടിയിലേറെ നേടുകയും ചെയ്തു.

https://youtu.be/wALROq8h1tM

shortlink

Related Articles

Post Your Comments


Back to top button